ഹിസ്ബുള്ള ഭീകര സംഘത്തിന് ആയുധങ്ങൾ എത്തിക്കുന്നതായി സംശയിക്കുന്ന ഇറാനിയൻ വിമാനം തടഞ്ഞു ഇസ്രയേൽ വ്യോമസേന . ഇറാൻ വിമാനം തടയാൻ ഐ എ എഫ് കൂറ്റൻ ഫൈറ്റർ ജെറ്റുകളാണ് ഇസ്രായേൽ വ്യോമ സേന ഉപയോഗിച്ചത്. ഇസ്രയേൽ ആകാശത്ത് തന്നെ ഇറാൻ വിമാനത്തിനെതിരേ വ്യോമ പ്രതിരോധം തീർക്കുകയായിരുന്നു. ഇസ്രയേൽ ഉടൻ യു ടേൺ എടുത്ത് വന്ന വഴിക്ക് പോകുക അല്ലെങ്കിൽ വിമാനം തകർക്കും എന്നും വൻ മുന്നറിയിപ്പ് നൽകി.
എന്നാൽ അല്പസമയശേഷം ഇറാനിയൻ വിമാനം വന്നവഴിക്ക് തിരികെ പോകാൻ തയ്യാറായി. ലബനോൻ, ഗാസ, സിറിയ, യമൻ, ഇറാഖ്, ഇറാൻ , ജോർദ്ദാൻ , ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ ആകാശം ഇസ്രേയൽ നിരീക്ഷിക്കുന്നുണ്ട് എന്നത് ഇതിൽ നിന്നും വ്യക്തമാണന്നാണ് റിപോർട്ടുകൾ. അതിശയിപ്പിക്കുന്ന യുദ്ധ കരുത്തും ബുദ്ധിയും, ആകാശ പോരാട്ടത്തിൽ ലോകത്തേ മിടുക്കന്മാരുമാണ് ഇസ്രായേൽ സൈന്യം. അതേസമയം ശനിയാഴ്ച്ച ഇത്തരത്തിൽ ഒരു വിമാനം സിറിയയിൽ ഇറാനിൽ നിന്നും വന്നിരുന്നു എന്ന് ഇസ്രായേൽ വ്യക്തമാക്കി. സിറിയയുടെ തീരദേശ നഗരമായ ലതാകിയയിൽ ഇറങ്ങിയ ഇറാനിയൻ മഹാൻ എയർ വിമാനത്തിൽ നിന്നുള്ള ഫ്ലൈറ്റ് ഡാറ്റയുടെ സ്ക്രീൻഷോട്ടും ഇസ്രയേൽ പുറത്തുവിട്ടിട്ടുണ്ട്.



