അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി റഷ്യ. ഉക്രയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് അമേരിക്കയുമായുള്ള ബന്ധം വളരെ വഷളാണ്, ഈ സാ ഹചര്യത്തിൽ ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പൗരന്‍മാര്‍ വേട്ടയാടപ്പെട്ടേക്കാമെന്ന് റഷ്യയുടെ വിദേശമന്ത്രാലയത്തിന്റെ പ്രതിനിധി മരിയ സാഖറോവ അറിയിച്ചു. എന്നാൽ സമാനമായ മുന്നറിയിപ്പ് അമേരിക്കയും രാജ്യത്തെ പൗരന്‍മാര്‍ക്ക് നല്‍കിയിരുന്നു.ഉക്രയ്ന്‍-റഷ്യ യുദ്ധത്തില്‍ ഉക്രയ്ന് ശക്തമായ പിന്തുണനല്‍കുന്ന അമേരിക്ക റഷ്യയുടെ ഉള്‍പ്രദേശങ്ങളിലേക്ക് ആക്രമണം നടത്താന്‍ ശേഷിയുള്ള മിസൈലുകള്‍ രാജ്യത്തിന് നല്‍കിയിരുന്നു.
എന്നാൽ ഇത്തരത്തില്‍ ആക്രമണമുണ്ടായാല്‍ ആണവായുധംകൊണ്ട് മറുപടി നല്‍കുമെന്ന് റഷ്യയും പ്രതികരിച്ചിരുന്നു.അതേസമയം കഴിഞ്ഞ ദിവസം രാത്രി മുതല്‍ യുക്രെയ്നില്‍ കനത്ത ബോംബിങ്ങാണ് റഷ്യ നടത്തുന്നത്.യുക്രെയിന് നേരെ ശക്തമായ ആക്രമണമാണ് റഷ്യ അഴിച്ചു വിടുന്നത്. റഷ്യയുമായുള്ള ഏറ്റുമുട്ടലില്‍ ഇതേവരെ തങ്ങളുടെ 43,000 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.