ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയിലേക്ക് പോകുന്നതിനായി തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ചു.ഗവർണർക്ക് യാത്ര അയപ്പ് ചടങ്ങ് ഉണ്ടായിരിക്കില്ല എന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു .മുൻ പ്രധാനമന്ത്രി മാന് മോഹൻ സിംഗിന്റെ മരണത്തെ തുടർന്ന് ദുഃഖാചരണം ആയതിനാൽ ആണ് ഗവർണർക്ക് യാത്ര അയപ്പ് ചടങ്ങ് മാറ്റിവച്ചത് .
ജനുവരി രണ്ടാം തീയതി ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറായി ചുമതല ഏല്‍ക്കും. അദ്ദേഹം കേരള രാജ്ഭവനില്‍ 2024 സെപ്റ്റംബര്‍ 5നാണ് 5 കൊല്ലം പൂര്‍ത്തിയാക്കിയത്. സംഘര്‍ഷങ്ങളും വിവാദങ്ങളും നിറഞ്ഞ അഞ്ചു വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം കേരളം വിടുന്നത്. കേരള ഗവര്‍ണറായി പുതുതായി നിയമിക്കപ്പെട്ട രാജേന്ദ്ര അര്‍ലേക്കര്‍ 2025 ജനുവരി രണ്ടിന് ചുമതലയേല്‍ക്കും.
മലയാളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് യാത്ര പറഞ്ഞ അദ്ദേഹം കേരളവുമായി ഇനി ആജീവനാന്ത ബന്ധം ആയിരിക്കുമെന്ന് വ്യക്തമാക്കി. ഗവര്‍ണറുടെ കാലാവധി തീര്‍ന്നു. പക്ഷേ ബന്ധം തുടരും. കേരളവുമായി ഇനി ആജീവനാന്ത ബന്ധം ആയിരിക്കും. കേരള ജീവിതത്തിന്റെ എറ്റവും സുന്ദരമായ ഓര്‍മ്മകളും കൊണ്ടാണ് പോകുന്നത്. നിങ്ങളെയെല്ലാം ഞാന്‍ എന്നും ഓര്‍ക്കും. കേരളത്തിലെ എല്ലാവര്‍ക്കും നല്ലതു വരട്ടെ – ഗവര്‍ണര്‍ മലയാളത്തില്‍ പറഞ്ഞു.



