ശബരിമലയിൽ മണ്ഡലകാല സമാധാനത്തോടെ രണ്ടു ദിവസം അടച്ചിരുന്ന നട ഇന്ന് തുറക്കും .അതോടെ മകരവിളക്ക് ഉത്സവത്തിന് ആരംഭം ആകും .മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത് വൈകുന്നേരം 4ന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ് അരുൺ കുമാർ നമ്പൂതിരിയാണ് നടതുറക്കുക.
മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകർന്ന ശേഷം തീർത്ഥാടകർക്ക് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്താം. മണ്ഡലപൂജകൾ കഴിഞ്ഞ് ഡിസംബർ 26ന് രാത്രി 10ന് ഹരിവരാസനം പാടി നടയടച്ചിരുന്നു. ജനുവരി 14 നാണ് മകരവിളക്ക് മഹോത്സവം നടക്കുക.
അതേസമയം, മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ചു വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഏർപ്പെടുത്തുന്നത്.ശ്രമകരമായ കൃത്യനിർവഹണം ആണ് കേരള പോലീസും സന്നിധാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത് . മകരവിളക്ക് മഹോത്സവ ദിനങ്ങളിൽ അടിയന്തിരഘട്ടങ്ങൾ നേരിടുന്നതിനുവേണ്ടി മെഡിക്കൽ ഓഫീസർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും ഒരു റിസർവ്വ് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്.



