താൻ പാർട്ടിയിൽ നിന്നും വിട്ടതിന് ശേഷം ജില്ലാ സെക്രട്ടറി വി ജോയിക്ക് വട്ടായി എന്നാണ് തോന്നുന്നത്; സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയിക്കെതിരെ മധു മുല്ലശ്ശേരി

തനിക്കെതിരെ സിപിഐഎം പരാതിയിൽ പൊലീസ് കേസെടുത്തിരിക്കുന്നത് താനറിയുന്നത് ചാനൽ വഴിയാണ്, ബിജെപിയിൽ ചേർന്ന സിപിഐഎം മുൻ മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി പറയുന്നു. സമ്മേളനവുമായി ബന്ധപ്പെട്ട് 7 ലക്ഷം രൂപ പോയെന്നാണ് ആദ്യം…

തനിക്കെതിരെ സിപിഐഎം പരാതിയിൽ പൊലീസ് കേസെടുത്തിരിക്കുന്നത് താനറിയുന്നത് ചാനൽ വഴിയാണ്, ബിജെപിയിൽ ചേർന്ന സിപിഐഎം മുൻ മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി പറയുന്നു. സമ്മേളനവുമായി ബന്ധപ്പെട്ട് 7 ലക്ഷം രൂപ പോയെന്നാണ് ആദ്യം പറഞ്ഞത് എന്നാലത് ഡിവൈഎസ്പിയുടെ മുന്നിലെത്തിയപ്പോൾ ഒരു ലക്ഷം രൂപയായി കുറഞ്ഞു മധു പറഞ്ഞു, കൂടാതെ സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയിക്കെതിരെയും മധു മുല്ലശ്ശേരി രംഗത്ത് എത്തി. മധു മുല്ലശ്ശേരി പറയുന്നത് താൻ സിപിഐഎം പാർട്ടിയിൽ നിന്ന് പോയതിന് ശേഷം ജില്ലാ സെക്രട്ടറിക്ക് വട്ടായി എന്നാണ് തോന്നുന്നത്.

മധു മുല്ലശ്ശേരി പറയുന്നത് താൻ സിപിഐഎം പാർട്ടിയിൽ നിന്ന് പോയതിന് ശേഷം ജില്ലാ സെക്രട്ടറിക്ക് വട്ടായി എന്നാണ് തോന്നുന്നത്. കൂടാതെ ജില്ലാ സെക്രട്ടറിയുടെ സകല ബോധവും പോയി എന്നും, താൻ ഒരു രൂപയും കൊടുക്കാനില്ലെന്നും , സമ്മേളനവുമായി ബന്ധപ്പെട്ട് താൻ ഒരു രൂപയും പിരിച്ചിട്ടില്ലെന്നും , സമ്മേളനത്തിൻ്റെ കൺവീനറായോ ചെയർമാനായോ താൻ പ്രവർത്തിച്ചിരുന്നില്ലെന്നും മധു പറയുന്നു.

പാർട്ടി ലോക്കൽ കമ്മറ്റി സെക്രട്ടറിമാരിൽ നിന്ന് താൻ പൈസ പിരിച്ചിരുന്നു, മധു മുല്ലശ്ശേരി പറഞ്ഞു. 2,97,000 രൂപയാണ് തനിക്ക് അന്ന് ലഭിച്ചത്.ആ കാര്യം ഡിവൈഎസ്പിയുടെ മുന്നിൽ വ്യക്തമാക്കിയിരുന്നു. അതുപോലെ ലഭിച്ച പൈസ മുഴുവനും സമ്മേളനത്തിനായി വിനിയോഗിച്ചിട്ടുണ്ട്. താൻ സിപിഐഎമ്മിൽ നിന്ന് മാറി ബിജെപിയിൽ ചേർന്നതാണ് ഇപ്പോൾ സിപിഐഎമ്മിൻ്റെ പ്രധാന പ്രശ്നമെന്നും മധു പറഞ്ഞു. മറ്റ് പാർട്ടികളിൽ നിന്ന് സിപിഐഎമ്മിലേക്ക് എത്തുന്നവർ അവർക്ക് നല്ലവരാണ്. എന്നാൽ ബിജെപിയിലേക്ക് പോയ താൻ അവർക്ക് മോശക്കാരനാണ്. ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്തും എ പി അനിൽകുമാറുമൊക്കെ അവർക്ക് കൊള്ളാം. സിപിഐഎമ്മിൽ നിന്ന് പോകുന്നവരെ എങ്ങനെ മോശക്കാരൻ ആക്കാം എന്നാണ് അവർ ലക്ഷ്യമിടുന്നത്. പാർട്ടിയിലെ നേതാക്കൾ പൊലീസിനെ സമ്മർദ്ദം ചൊലുത്തിയാണ് കേസെടുപ്പിച്ചത്. താൻ ബിജെപിയിലേക്ക് പോയതിൽ സിപിഐഎം ഭയക്കുന്നുണ്ട് മധു മുല്ലശ്ശേരി പറഞ്ഞു.കൂടാതെ കേസിനെ നിയമപരമായി നേരിടുമെന്നും മധു മുല്ലശ്ശേരി പറഞ്ഞു.

Leave a Reply