പാലക്കാട് ബിജെപി യിൽ വീണ്ടും പൊട്ടിത്തെറി ;പാർട്ടിയിൽ ഏക പക്ഷിയമായ തീരുമാനം

പാലക്കാട്‌ ബിജെപിയിൽ വീണ്ടും പൊട്ടിത്തെറി. പാർട്ടിയിലെ ഏക പക്ഷീയമായ തീരുമാനങ്ങൾക്ക് എതിരേ ആണ് തീരുമാനം എന്ന് സുരേന്ദ്രൻ തരൂർ . ജില്ലാ കമ്മറ്റി അംഗം സുരേന്ദ്രൻ തരൂർ ബിജെപി പാർട്ടിയിൽ നിന്നും പുറത്ത് പോകുന്നു…

പാലക്കാട്‌ ബിജെപിയിൽ വീണ്ടും പൊട്ടിത്തെറി. പാർട്ടിയിലെ ഏക പക്ഷീയമായ തീരുമാനങ്ങൾക്ക് എതിരേ ആണ് തീരുമാനം എന്ന് സുരേന്ദ്രൻ തരൂർ . ജില്ലാ കമ്മറ്റി അംഗം സുരേന്ദ്രൻ തരൂർ ബിജെപി പാർട്ടിയിൽ നിന്നും പുറത്ത് പോകുന്നു എന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.പാർട്ടി വിട്ട് എവി ഗോപിനാഥ് നേതൃത്വം നൽകുന്ന വികസനമുന്നണിയിൽ പ്രവർത്തിക്കും. ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയമായ ഇടപെടലുകളാണ് പാർട്ടി വിടാൻ കാരണമെന്ന് സുരേന്ദ്രൻ തരൂർ പറഞ്ഞു.

പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന തരൂർ സുരേന്ദ്രൻ പാലക്കാട്‌ ഉപതിരഞ്ഞെടുപ്പ് കാലത്തടക്കം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.പാർട്ടി തീരുമാനങ്ങളോട് യോജിക്കാൻ കഴിയാതെയാണ് ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നത് . സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ വിമർശിച്ച് തരൂർ സുരേന്ദ്രൻ പോസ്റ്റ് ഇട്ടിരുന്നു . ബിജെപി ജില്ലാ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആണ് തരൂർ സുരേന്ദ്രൻ കെ സുരേന്ദ്രനെതിരെ പോസ്റ്റ് ചെയ്തത് .ഇതിനെത്തുടർന്ന് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി വിടാനുള്ള തീരുമാനം.

Leave a Reply