പെരിയ ഇരട്ടക്കൊലകേസിൽ ഇന്നാണ് കോടതിയുടെ ശിക്ഷ വിധി; പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് കൊല്ലപ്പെട്ട ശരത്ലാലിന്റെ അച്ഛൻ

കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്‌ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ കോടതിയുടെ ശിക്ഷാ വിധി ഇന്നാണ് എത്തുന്നത്. ഈ കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി കൊല്ലപ്പെട്ട ശരത് ലാലിന്റെ…

കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്‌ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ കോടതിയുടെ ശിക്ഷാ വിധി ഇന്നാണ് എത്തുന്നത്. ഈ കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ പറയുന്നു. കൊന്നവരെയല്ല ,കൊല്ലിക്കുന്നവരെയാണ് ഭയമെന്നും അച്ഛൻ സത്യനാരായണൻ പറഞ്ഞു. കൊല്ലിക്കുന്നവരാണ് ശരിയായ കൊലയാളികൾ. പ്രതികൾക്ക് തക്ക ശിക്ഷ കിട്ടിയില്ലെങ്കിൽ കേരള ജനതക്ക് ആർക്കും സമാധാനത്തോടെ ജീവിക്കാൻ കഴിയില്ല. കേസ്സിലെ പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ അവശേഷിക്കുന്ന ജീവിതം താൻ ഉഴിഞ്ഞു വെയ്ക്കുകയാണെന്നും അച്ഛൻ സത്യനാരായണൻ  പറഞ്ഞു.

കൂടാതെ കൊല്ലിക്കുന്നവരാണ് യഥാർത്ഥ കൊലയാളികൾ. അവർ പിടിക്കപ്പെട്ടാൽ മാത്രമേ ഇതിനൊരു പരിഹാരമാകുകയുള്ളൂ. അവിടത്തേക്ക് എത്താതിരിക്കാൻ ഈ കേസിന് തടസ്സമായി സർക്കാരടക്കം പ്രവർത്തിച്ചു, കൊല്ലിക്കുന്നവാണ് യഥാർത്ഥത്തിൽ കാലൻ. അവർ ഈ പ്രവർത്തനം നടത്തുന്നില്ലെങ്കിൽ താഴേത്തട്ടിലുള്ള ഒരാളും ഇതിന് മുതിരില്ല. നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടു. ഇനിയുള്ളവർക്കെങ്കിലും സ്വസ്ഥമായി ജീവിക്കാനുള്ള അവസരം കേരളത്തിലുണ്ടാകട്ടെ എന്ന് മാത്രമേ പറയാനുള്ളൂ. അതിന് ഉദ്ദേശിച്ച വിധി എത്തണം അച്ഛൻ സത്യ നാരായണൻ പറഞ്ഞു.അതേസമയം കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്‌ലാൽ എന്നിവരെ 2019 ഫെബ്രുവരി 17-ന് ആണ് രാഷ്ട്രീയ വൈരാഗ്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

Leave a Reply