പെരിയ ഇരട്ടക്കൊലക്കേസിൽ സി ബി ഐ കോടതി വിധിയിൽ പ്രതികരിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സിപി എമ്മിനെ ഇതൊരു കനത്ത തിരിച്ചടി തന്നെയാണ് ലഭിച്ചിരിക്കുന്നത് വി ഡി സതീശൻ പറഞ്ഞു. പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിച്ചു. പാർട്ടിക്ക് പങ്കില്ലെന്നുള്ള സ്ഥിരം പല്ലവി ആളുകൾക്ക് മനസിലായെന്നും വി ഡി സതീശൻ പറഞ്ഞു. സഹപ്രവർത്തകരുടെ കുടുംബവുമായി ആലോച്ചിച്ച് ബാക്കി ആലോചിക്കുമെന്ന് വിഡി സതീശൻ വെളിപ്പെടുത്തി.തങ്ങൾ കുടുംബത്തിന്റെ ആവിശ്യവുമായി കൂടെ തന്നെ നിൽക്കും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
ഇതൊരു ക്രൂരമായ കൊലപാതകമാണ് നടന്നത്. മറ്റുള്ളവർക്ക് രാഷ്ട്രീയം നടത്താൻ ഇവർ അവസരം കൊടുക്കില്ല. ഇത് പാർട്ടി തീരുമാനം എടുത്ത് കൊന്നതാണ്. അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന തീവ്രവാദികളെക്കാളും, ക്രൂരമാണ് ഇവിടത്തെ പാർട്ടിയെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. പാർട്ടി ബന്ധം ഇല്ലാത്ത കാര്യത്തിൽ പാർട്ടിയുടെ ഒരു മുതിർന്ന നേതാവ് ജയിലിലേയ്ക്ക് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്ത്. അതേസമയം 2019 ഫെബ്രുവരി 17 നാണ് പെരിയ കല്ല്യോട്ട് ഗ്രാമത്തിലെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ ശരത് ലാലും, കൃപേഷും കൊല്ലപ്പെടുന്നത്.
ഈ കേസിൽ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനും CPIM ലോക്കൽ കമ്മിറ്റി മുൻ അംഗവുമായ എ പീതാംബരനും ഉദുമ മുൻ MLA കെ വി കുഞ്ഞിരാമനും ഉൾപ്പെടെയുള്ളവരാണ് കുറ്റക്കാർ. കെവി കുഞ്ഞിരാമൻ ഉൾപ്പെടെ നാല് പ്രതികൾക്ക് അഞ്ച് വർഷം തടവാണ് കോടതി വിധിച്ചിരിക്കുന്നത്. ഒന്നു മുതൽ 8 വരെ പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം വിധിച്ചിരിക്കുന്നത്. 14, 20, 21, 22 പ്രതികൾക്ക് 5 വർഷം തടവ് വിധിച്ചു.



