തമിഴ് നാട് വിരുദു നഗറിൽ പടക്കനിർമ്മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ആറ് പേർ മരണപെട്ടു, 35 മുറികളിലായി 80 തൊഴിലാളികൾ

തമിഴ് നാട് വിരുദു നഗറിൽ പടക്കനിർമ്മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ആറ് പേർ മരണപെട്ടു, 35 മുറികളിലായി 80 തൊഴിലാളികൾ ആണ് താമസിച്ചിരുന്നത്. വിരുദുന​ഗറിൽ ബൊമ്മൈപുരം ​ഗ്രാമത്തിലാണ് ഇങ്ങനൊരു അപകടമുണ്ടായത്. സായിനാഥ് പടക്കനിർമ്മാണശാല എന്ന പേരിൽ…

തമിഴ് നാട് വിരുദു നഗറിൽ പടക്കനിർമ്മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ആറ് പേർ മരണപെട്ടു, 35 മുറികളിലായി 80 തൊഴിലാളികൾ ആണ് താമസിച്ചിരുന്നത്. വിരുദുന​ഗറിൽ ബൊമ്മൈപുരം ​ഗ്രാമത്തിലാണ് ഇങ്ങനൊരു അപകടമുണ്ടായത്. സായിനാഥ് പടക്കനിർമ്മാണശാല എന്ന പേരിൽ ബാലാജി എന്ന വ്യക്തി നടത്തുന്ന പടക്കനിർമാണശാലയിലാണ് ഇങ്ങനൊരു പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. ഇവിടെ പല നിലകളിലായി പ35 മുറികളാണ് ഇവിടെയുണ്ടായിരുന്നത്.

രാവിലെ ജോലി ചെയ്യുന്നതിനിടെയാണ് പടക്ക പൊട്ടിത്തെറി ഉണ്ടായത്. ഇവിടെ നാല് നാല് മുറികൾ പൂർണമായും കത്തി നശിച്ച നിലയിലാണ്.ഇതുവരെയും ഇവിടെ നിന്നും ആറ് മൃതദേഹങ്ങൾമാത്രമാണ് കണ്ടെടുത്തിട്ടുള്ളത്. ഇനിയും ഈ അപകടത്തിൽ എത്ര പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന കാര്യത്തിൽ സ്ഥിരീകരണമെത്തിയിട്ടില്ല. ശിവകാശിയിലെയും ,മാത്തൂരിലെയും അ​ഗ്നിശമന സേനാം​ഗങ്ങൾ പടക്കശാലയിലെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. വലിയ ഒരു അപകടമാണ് ഇവിടെ ഇപോൾ സംഭവിച്ചിരിക്കുന്നത്. ഇനിയും അപകടത്തിൽ എത്രപേർ എന്നുള്ളതിൽ ഒരു വ്യക്തതയുമില്ല.

Leave a Reply