മുസ്ലിം ലീഗ് മുഖ്യമന്ത്രിയെ നിശ്ചയിച്ചു നൽകാറില്ലന്നും, ഇപ്പോൾ മുഖ്യ മന്ത്രി പദത്തെ പറ്റി ചർച്ച ചെയേണ്ട സമയമല്ലെന്നും; എം കെ മുനീർ

മുസ്ലിം ലീഗ് മുഖ്യമന്ത്രിയെ നിശ്ചയിച്ചു നൽകാറില്ലന്നും, ഇപ്പോൾ മുഖ്യ മന്ത്രി പദത്തെ പറ്റി ചർച്ച ചെയേണ്ട സമയമല്ലെന്നും ലീഗ് നേതാവ് എം.കെ മുനീര്‍. മുന്നണി വിപുലീകരണത്തിൽ നിലവിൽ യു ഡി എഫിൽ ചർച്ച നടത്തിയിട്ടില്ല,…

മുസ്ലിം ലീഗ് മുഖ്യമന്ത്രിയെ നിശ്ചയിച്ചു നൽകാറില്ലന്നും, ഇപ്പോൾ മുഖ്യ മന്ത്രി പദത്തെ പറ്റി ചർച്ച ചെയേണ്ട സമയമല്ലെന്നും ലീഗ് നേതാവ് എം.കെ മുനീര്‍. മുന്നണി വിപുലീകരണത്തിൽ നിലവിൽ യു ഡി എഫിൽ ചർച്ച നടത്തിയിട്ടില്ല, അത് കൂട്ടായിട്ടു എടുക്കേണ്ട കാര്യമാണെന്നും ,ഏതെങ്കിലും പാര്‍ട്ടിയുമായി ചര്‍ച്ച നടത്താന്‍ ചുമതലപ്പെടുത്തിയാല്‍ ലീഗ് അത് നിര്‍വഹിക്കുമെന്നും എം.കെ മുനീര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ മുസ്ലിം ലീഗ് നിശ്ചയിച്ച് നല്‍കാറില്ല. അങ്ങനെ ഒരു കീഴ് വഴക്കം ലീഗിനില്ല. ഇനിയും ഒരു വർഷമുണ്ട് തെരഞ്ഞെടുപ്പിന്. മുന്നണി വിപുലീകരണത്തിന് നിലവില്‍ ചര്‍ച്ച നടത്തിയിട്ടില്ല. അത് കൂട്ടായി എടുക്കേണ്ട തീരുമാനമാണ് മുനീർ പറഞ്ഞു.

ആരെയെങ്കിലും പുകഴ്ത്തിയത് കൊണ്ട് തീരുമാനത്തില്‍ എത്തി എന്ന് പറയാന്‍ ആകില്ല. ജാമിഅഃ നൂരിയയുടെ പരിപാടിയില്‍ പല നേതാക്കളെയും ക്ഷണിക്കാറുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പാര്‍ട്ടിയുമായി ചര്‍ച്ച നടത്താന്‍ ചുമതലപ്പെടുത്തിയാല്‍ ലീഗ് അത് നിര്‍വഹിക്കു൦.എന്നാൽ ഒരുമിച്ച് ചായ കുടിക്കാന്‍ ഇരുന്നാൽ നിഗൂഢ ചര്‍ച്ചകള്‍ നടന്നു എന്ന് വാര്‍ത്തകള്‍ വരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.ജമാഅത്തെ ഇസ്ലാമിയുമായി ബന്ധം ഉണ്ടാക്കിയിരുന്നത് സിപിഐഎം ആണ് മുനീര്‍ ആരോപിച്ചു. രാജ്യത്ത് ഉള്ളവര്‍ക്കെല്ലാം അല്‍ഷിമേഴ്‌സ് ബാധിച്ചിട്ടില്ല, എല്‍ഡിഎഫ് ജമാത്തെ ഇസ്ലാമി ബന്ധം ചരിത്രത്തില്‍ നിന്നു മായില്ല. എസ്ഡിപിഐയുമായി ബന്ധം സ്ഥാപിച്ചതും എല്‍ഡിഎഫാണ്. പിണറായി വിജയന്‍ വാലിന് തീ പിടിച്ച പോലെ ഓടുന്നു, എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply