ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച വെള്ളാപ്പള്ളി നടേശൻ സുഖം പ്രാപിക്കുന്നുവെന്ന് ആശുപത്രി അധികൃതർ

ശ്വാസതടസ്സത്തെതുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇപ്പോൾ സുഖം പ്രാപിക്കുന്നു എന്ന് വാർത്തയാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. കൂടാതെ അദ്ദേഹത്തിന് ഇപ്പോൾ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.…

ശ്വാസതടസ്സത്തെതുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇപ്പോൾ സുഖം പ്രാപിക്കുന്നു എന്ന് വാർത്തയാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. കൂടാതെ അദ്ദേഹത്തിന് ഇപ്പോൾ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ശ്വാസതടസത്തെ തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പ്രാഥമികശുശ്രൂഷ നല്‍കിയശേഷം ,തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇപ്പോൾ അദ്ദേഹം സുഖം പ്രാപിച്ചു വെന്നും ,രണ്ട് ദിവസത്തിനുള്ളില്‍ ആശുപത്രി വിടുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ശനിയാഴ്ച കൊല്ലത്തു നടന്ന എസ്എൻഡിപി തെക്കൻ മേഖല സമ്മേളനത്തിൽ പങ്കെടുത്തശേഷം കണിച്ചുകുളങ്ങരയിലേക്കു മടങ്ങുന്നതിനിടെ രാത്രി പതിനൊന്നോടെയാണു അദ്ദേഹത്തിന് ശ്വാസ തടസ്സമുണ്ടായത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ദേശീയപാതയിൽ ചേപ്പാട് ഉണ്ടായ ഗതാഗതക്കുരുക്കിൽ വാഹനം കുടുങ്ങി. തുടർന്നു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആയ ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

മൂത്രാശയ അണുബാധയെത്തുടർന്നുള്ള അസ്വസ്ഥതകളാണെന്നും ഭയക്കാനില്ലെന്നും ഡോക്ടർമാർ അറിയിച്ചു. ആരോഗ്യസ്ഥിതിയിൽ ഇപ്പോൾ മാറ്റം ഉണ്ടെന്നും, ഉടൻ അദ്ദേഹം ആശുപത്രി വിടുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തിനൊപ്പം മകനും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയും കുടുംബവുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ സജി ചെറിയാൻ, വീണാ ജോർജ്, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എന്നിവരും ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ചു.

Leave a Reply