നടി ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമെന്റ്; 27 പേർക്കെതിരെ പോലീസ് കേസെടുത്തു

നടി ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമെന്റ്, അശ്ലീല കമെന്റ് ചെയ്യ്ത 27 പേർക്കെതിരെ പോലീസ് കേസെടുത്തു. കേസെടുത്തിരിക്കുന്നത് ഐടി ആക്ട്, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ്. കഴിഞ്ഞ ദിവസമാണ്,…

നടി ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമെന്റ്, അശ്ലീല കമെന്റ് ചെയ്യ്ത 27 പേർക്കെതിരെ പോലീസ് കേസെടുത്തു. കേസെടുത്തിരിക്കുന്നത് ഐടി ആക്ട്, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ്. കഴിഞ്ഞ ദിവസമാണ്, തന്റെ സ്ത്രീത്വത്തെ നിരന്തരം ഒരാള്‍ അപമാനിക്കുന്നുവെന്ന ഹണി റോസിന്റെ ഫേസ് ബുക്ക് പോസ്റ്റിന് താഴെ മോശം കമന്റിട്ടവര്‍ക്കെതിരെ താരം പരാതി നൽകിയത്. സെന്‍ട്രല്‍ പൊലീസിലാണ് നടി പരാതി നല്‍കിയത്. ഹണി റോസിന്റെ ഫേസ് ബുക്ക് പോസ്റ്റ്, തുടര്‍ച്ചയായി പിറകില്‍ നടന്ന് ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ ഒരു വ്യക്തി മനപ്പൂര്‍വ്വം തന്നെ അപമാനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു.

ഒരു ചടങ്ങില്‍ വിളിച്ചപ്പോള്‍ താൻ പോകാന്‍ വിസമ്മതിച്ചതാണ് തുടര്‍ച്ചയായി അപമാനിക്കാനുള്ള ശ്രമം, തന്റെ പേര് വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകള്‍ പറയുകയാണ് , സാധാരണയായി ഇത്തരം കമന്റുകളെ താൻ അവഗണിക്കാറാണ് പതിവ് . എന്നാല്‍ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ എത്തിയപ്പോഴാണ് പ്രതികരണം എന്നുമായിരുന്നു ഹണി റോസിന്റെ പോസ്റ്റ്. ഈ പോസ്റ്റിന് താഴെ മോശം കമന്റിട്ട 27 പേര്‍ക്കെതിരെയാണ് നടി  സെട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്.

തനിക്കിനിയും ബുദ്ധിമുട്ട് ഉണ്ടാക്കിയാല്‍  താൻ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് ഹണി റോസ് മാധ്യമങ്ങളോട് പറഞ്ഞത് , ഹണി റോസിന്റെ പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു., ഇനിയും ആക്രമണം ഉണ്ടായാല്‍ നിയമപരമായി തന്നെ മുന്‍പോട്ട് പോകാനാണ് താരത്തിന്റെ തീരുമാനവും. സോഷ്യൽ മീഡിയിൽ സജീവമാണ് നടി ഹണി റോസ്. അതുപോലെ തന്നെ നടി പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. അതിൽ ചിലത് പോസിറ്റീവും ചിലത് നെഗറ്റീവുമായ കമെന്റുകളാണ് എത്താറുള്ളത്, എന്നാൽ മിക്കപ്പോളും നടി അത് അവഗണിക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമെന്റ് ഇട്ട വ്യക്തകൾക്കെതിരെ പോലീസിൽ പരാതി നല്കിയിരിക്കുകായണ് നടി.

Leave a Reply