പെരിയ ഇരട്ട കൊലപതാക കേസിലെ 14 പ്രതികളുടെ ശിക്ഷാ വിധി കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. ഇതിൽ അഞ്ച് വര്‍ഷം വീതം തടവുശിക്ഷ ലഭിച്ച 4 സിപിഐഎം നേതാക്കള്‍ കോടതിയിൽ അപ്പീല്‍ നൽകിയിരുന്നു. ഇന്ന് ആ അപ്പീൽ ഹൈക്കോടതി പരിഗണിക്കും. അപ്പീലില്‍ അവസാന തീരുമാനമെടുക്കുന്നത് വരെ ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്നും ,ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഉപഹര്‍ജിയും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ വരും.ഉപഹര്‍ജിയിലെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചാല്‍ ശിക്ഷാവിധി നടപ്പാക്കുന്നതിന് വിലക്കുണ്ടാവും.
കൊടുത്ത അപ്പീലില്‍ അന്തിമ തീരുമാനം എടുക്കുംവരെ ജാമ്യവും നല്‍കിയേക്കും. ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റിയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിക്കുന്നത്. അതേസമയം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തേരി, എംകെ ഭാസ്‌കരന്‍ എന്നിവര്‍ നല്‍കിയ അപ്പീലുകളാണ് ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.



