കണ്ണൂരിലെ എന്‍എം വിജയന്റെ ആത്മഹത്യയില്‍ പാര്‍ട്ടി സമിതി അന്വേഷണം നടത്തുന്നുണ്ടെന്നും ഐസി ബാലകൃഷ്ണനെതിരെ പൊലീസ് അന്വേഷണം എന്തിനാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വായനാട്ടിലേത് രാഷ്ട്രീയ കാര്യമാണ് അതെല്ലാം സംസാരിച്ചു ഒതുക്കിയതുമാണ് എന്നും കെ സുധാകരൻ പറഞ്ഞു. വിജയന്റെ കത്ത് ഇനിയും വായിച്ചിട്ടില്ല.ഇന്ന് കണ്ണൂരില്‍ എത്തിയതേ ഉള്ളൂ. വിജയന്റെ കത്ത് ഇനി വായിക്കണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു, കത്ത് പരിശോധിച്ചു തെറ്റുകാരനാണെന്ന് കണ്ടാൽ ഏത് കൊമ്പനെതിരെയും നടപടി ഉണ്ടാകുമെന്നും കെ സുധാകരൻ ഉറപ്പ് നൽകി, കുടുംബം മുൻപേ വന്നുകണ്ടിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രെഷറർ എൻഎം വിജയന്റെ കത്ത് ലഭിച്ചതായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ , എന്നാൽ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത കേസിൽ പി വി അൻവറിനെ അറസ്റ്റ് ചെയ്തതിൽ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും കെ സുധാകരൻ വിമർശിക്കുന്നു. പി വി അൻവർ യുഡിഎഫിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടില്ലെന്നും കെപിസിസി അധ്യക്ഷൻ സുധാകരൻ പറഞ്ഞു.
അതേസമയം എന്‍എം വിജയന്റെ മരണവുമായി ബന്ധപ്പെട്ടാണ് സുധാകരന്റെ ഇങ്ങനൊരു പ്രതികരണം. അതേസമയം എന്‍എം വിജയന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മൂത്ത മകന്‍ വിജിലന്‍സിന് മൊഴി നല്‍കി. കുടുംബ പ്രശ്‌നങ്ങളല്ല,എന്നാൽ സാമ്പത്തിക പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു മരണത്തിന് കാരണമെന്നും, എന്നാല്‍ അച്ഛന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തങ്ങൾക്ക് നേരിട്ടറിയില്ലെന്നും മകന്‍ വിജിലന്‍സിനോട് പറഞ്ഞു.



