63 മത് കലോത്സവത്തിൽ സ്വർണ്ണക്കപ് തൃശൂർ സ്വന്തമാക്കി .1008 പോയിൻറ് കരസ്ഥമാക്കിയാണ് തൃശൂർ പോരാട്ടത്തിൽ ഒന്നാമൻ ആയത് .ജനുവരി നാലാം തീയതി ആരംഭിച്ച സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.ഇത്തവണ വിജയം എത്തിച്ചേർന്നിരിക്കുന്നത് ശക്തൻ തമ്പുരാൻറെ മണ്ണിലേക്ക് തന്നെ .വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് തൃശൂർ വിജയകിരീടം ചൂടിയിരിക്കുന്നത് .
1999 ലാണ് അവസാനമായി തൃശ്ശൂർ വിജയം ആഘോഷിച്ചിരുന്നത് .ഇഞ്ചോടിഞ്ച് വ്യത്യാസത്യലാണ് പാലക്കാടിന് കിരീടം നഷ്ടമായിരിക്കുന്നത് .അതേസമയം വിജയികൾക്ക് ആശംസ പ്രവാഹവുമായി എംപി യും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി എത്തിയിട്ടുണ്ട് .ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിലൂടെയാണ് വിജയികൾക്ക് ആശംസ അറിയിക്കുന്നത് .2025 വിജയാഘോഷമാണ് ഇന്ന് തൃശൂർ ആഘോഷിക്കുക .വിജയികൾക്ക് എൻറെ ഹൃദയം നിറഞ്ഞ ആശംസകൾ എന്നാണ് സുരേഷ് ഗോപി കുറിക്കുന്നത് .സ്കൂളുകളിൽ ആലത്തൂർ ഗുരുകുലം ആണ് പന്ത്രണ്ടാം തവണയും ചാമ്പ്യന്മാരായിരിക്കുന്നത് .കൊല്ലം കലോത്സവത്തിലാണ് തൃശൂർ അവസാനമായി കപ്പ് സ്വന്തമാക്കിയിരുന്നത് .ഇപ്പോഴിതാ വിജയകിരീടം ഒരിടവേളക്ക് ശേഷം കരസ്ഥമാക്കി തൃശൂർ ചരിത്രം തിരുത്തികുറിച്ചിരിക്കുകയാണ് .



