കാനഡ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണനാപട്ടികയിലുള്ളത് ഒരു ഇന്ത്യൻ വംശജ അനിത ആനന്ദ്

കാനഡ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണനാപട്ടികയിലുള്ളത് ഒരു ഇന്ത്യൻ വംശജ അനിത ആനന്ദ് ആണ്, കാനഡയിൽ ഒരു ഇന്ത്യന്‍ വംശജ രാജ്യഭരണമേറ്റെടുക്കാന്‍ സാധ്യത തെളിഞ്ഞുവരുന്നു എന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം എത്തിയിരുന്നത്. തമിഴ്നാട് സ്വദേശിയായ അനിത…

കാനഡ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണനാപട്ടികയിലുള്ളത് ഒരു ഇന്ത്യൻ വംശജ അനിത ആനന്ദ് ആണ്, കാനഡയിൽ ഒരു ഇന്ത്യന്‍ വംശജ രാജ്യഭരണമേറ്റെടുക്കാന്‍ സാധ്യത തെളിഞ്ഞുവരുന്നു എന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം എത്തിയിരുന്നത്. തമിഴ്നാട് സ്വദേശിയായ അനിത ആനന്ദ് ഗതാഗതം,​ ആഭ്യന്തര- വ്യാപാര വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. മുൻ കനേഡിയൻ പ്രതിരോധമന്ത്രികൂടിയായ അനിത ടൊറന്റോയിലെ ഓക്‌വില്ലയെ പ്രതിനിധാനം ചെയ്താണ് പാർലമെന്റിലെത്തിയത്. 1960കളിലാണ് അനിതയുടെ കുടുംബം നൈജീരിയയിലേയ്ക്ക് കുടിയേറിയത്. ശേഷം കാനഡയിലെത്തി.

1967ലാണ് അനിത ആനന്ദ് ജനിച്ചുത്, പ്രാഥമിക വിദ്യാസത്തിനുശേഷം 1989ൽ ക്വീൻസ് സർവകലാശാലയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ സ്വർണ മെഡലോടെ ബിരുദം നേടി . അതിനു ശേഷം ഓക്സ്ഫഡ് സർവകലാശാലയിൽനിന്നു നിയമബിരുദം, ടൊറന്റോ സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടിയത്.

അതേസമയം രണ്ടു ദിവസത്തിന് മുൻപാണ് കാനഡ പ്രധാന മന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും ലിബറൽ പാർട്ടി നേതാവ് സ്ഥാനത്തുനിന്നും രാജി പ്രഖ്യാപിച്ചത്. ലിബറൽ പാർട്ടിക്കെതിരെ ജനങ്ങളുടെ അതൃപ്തി ഉയരുന്ന സാഹചര്യത്തിലാണ് സ്ഥാനമൊഴിയാനുള്ള തീരുമാനം ട്രൂഡോ കൈക്കൊണ്ടത്. അതോടെയാണ് കാനഡ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണനാപട്ടികയിലുള്ള ഇന്ത്യൻ വംശജയായ അനിത ആനന്ദ് എത്തുന്നത്.

Leave a Reply