ബോബി ചെമ്മണ്ണൂർ പരമനാറി; ഹണി റോസ് വിഷയത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ വിമർശനവുമായി, ജി സുധാകരൻ

ബോബി ചെമ്മണ്ണൂർ പരമനാറി, ഹണി റോസ് വിഷയത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ വിമർശനവുമായി, ജി സുധാകരൻ. ബോബി ചെമ്മണ്ണൂർ പരമ നാറിയും , പ്രാകൃതനും, കാടനുമാണെന്നും ജി സുധാകരൻ പറഞ്ഞു.ബോബി ചെമ്മണ്ണൂരിന് ഒറ്റ സംസ്കാരമേ ഒള്ളു…

ബോബി ചെമ്മണ്ണൂർ പരമനാറി, ഹണി റോസ് വിഷയത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ വിമർശനവുമായി, ജി സുധാകരൻ. ബോബി ചെമ്മണ്ണൂർ പരമ നാറിയും , പ്രാകൃതനും, കാടനുമാണെന്നും ജി സുധാകരൻ പറഞ്ഞു.ബോബി ചെമ്മണ്ണൂരിന് ഒറ്റ സംസ്കാരമേ ഒള്ളു അത് ലൈംഗിക സംസ്കാരമാണ്. പണത്തിന്റെ അഹങ്കാരം കൊണ്ട് എന്തും ചെയ്യാം എന്നാണ് ബോബി ചെമ്മണ്ണൂരിന്റെ ഒരു  വിചാരം. വെറും പ്രാകൃതനും കാടനുമാണ് അവൻ. അയാളുടെ കരുണക്കുറ്റിക്ക് അടി കൊടുക്കാൻ കേരളത്തിൽ ആരും ഇല്ലാതായിപ്പോയി , ആലപ്പുഴയിൽ ആയിരുന്നുവെങ്കിൽ തങ്ങൾ തല്ലിയനെ എന്നും ജി സുധാകരൻ പറഞ്ഞു.

അതേസമയം ഈ വിഷയത്തിൽ  പൊലീസിനെതിരെയും ജി സുധാകരൻ വിമർശനം ഉന്നയിച്ചു. അശ്ലീലച്ചുവയുള്ള ഒറ്റ പോസ്റ്റ് ഇട്ടപ്പോൾ തന്നെ പൊലീസ് അയാളെ അറസ്റ്റ് ചെയ്യേണ്ടതല്ലേ , അതിന് ആരും പരാതി കൊടുക്കേണ്ടതില്ല . ഈ വിഷയത്തിൽ ഇപ്പോൾ  ഇവിടുത്തെ മഹിളാ സംഘടനകളും, ബുദ്ധിജീവികളും എവിടെപ്പോയി എന്നും സുധാകരൻ ചോദിച്ചു. കായംകുളം എംഎസ്എം കോളേജിൽ സംഘടിപ്പിച്ച പുസ്തക പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ജി സുധാകരൻ.

അതേസമയം നടി ഹണി റോസിന്റെ ലൈംഗികാധിഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ നിരവധി തെളിവുകൾ ലഭിച്ചുവെന്ന് കൊച്ചി സെൻട്രൽ എസ് പി കെ ജയകുമാർ പറഞ്ഞു . കേസിന്റെ കൃത്യമായ ഡിജിറ്റൽ തെളിവുകൾ പൊലീസ് ഹാജരാക്കും. ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതൽ വകുപ്പുകൾ പരിഗണനയിലുണ്ടെന്നും എസിപി കെ ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply