കായിക താരമായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്, പ്രതികളുടെ വിവരങ്ങൾ പെൺകുട്ടി ഡയറിയിൽ എഴുതിവെച്ചിരുന്നു

പത്തനംതിട്ടയിൽ കായികതാരമായ പെൺകുട്ടിയെ 60 ലധികം പേർ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസിൽ കൂടുതൽ വിവരങ്ങല്‍ പുറത്ത്. ഈ കേസിൽ പത്തനംതിട്ട, ഇലവുംതിട്ട പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്. ഈ കേസിലെ…

പത്തനംതിട്ടയിൽ കായികതാരമായ പെൺകുട്ടിയെ 60 ലധികം പേർ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസിൽ കൂടുതൽ വിവരങ്ങല്‍ പുറത്ത്. ഈ കേസിൽ പത്തനംതിട്ട, ഇലവുംതിട്ട പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്. ഈ കേസിലെ പ്രതികൾ എന്ന കണ്ട അഞ്ചുപേരെ ഇന്നലെയും, ഇന്ന് പത്തുപേരെയേയുമാണ് പോലീസ് പിടികൂടിയിരിക്കുന്നത്. ഇതുവരെ കേസിൽ 15 യുവാക്കളാണ് പിടിയിലായത്. ഇന്നലെ അറസ്റ്റിലായ അ‍ഞ്ചുപേര്‍ കൂട്ട ബലാത്സംഗത്തിനാണ് അറസ്റ്റിലായത്. പ്രതികളുടെ വിവരങ്ങള്‍ പെണ്‍കുട്ടി തന്നെ ഡയറിയിൽ എഴുതിവെച്ചിരുന്നു.അച്ഛന്‍റെ മൊബൈൽ ഫോണിലൂടെയാണ് പ്രതികളെ വിളിച്ചിരുന്നത്.

13 വയസ് മുതൽ  താൻ പീഡനത്തിന് ഇരയായി എന്ന് പെൺകുട്ടി

ഫോണിൽ സേവ് ചെയ്തിരുന്ന നമ്പറുകളിൽ നിന്ന് പൊലീസ് 40ഓളം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇവരെ പിടികൂടാനുള്ള അന്വേഷണവും പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഈ കേസിൽ തന്നെ 62 പേര്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.കൂടാതെ 13 വയസ് മുതൽ അതായത് സ്കൂള്‍ കാലഘട്ടം മുതൽ താൻ പീഡനത്തിന് ഇരയായെന്നും പെണ്‍കുട്ടി കൗണ്‍സിലിങിനിടെ പറ‍ഞ്ഞിരുന്നു. പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് പ്രതികളെ പിടികൂടിയത്. സിഡബ്ല്യുസിക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘം രൂപീകരിച്ച് കേസ് അന്വേഷിച്ചത്. ശാസ്ത്രീയമായ തെളിവുകൾ കിട്ടുന്ന മുറയ്ക്ക് മറ്റുള്ളവരുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

രണ്ട് കൊല്ലമായുള്ള പെൺകുട്ടിയുടെ പീഡനവിവരങ്ങളാണ് സിഡബ്ല്യുസി വഴി പൊലീസിന് ലഭിച്ചത്

പെൺകുട്ടിക്ക് ഇപ്പോൾ 18 വയസ്സുണ്ട്. രണ്ട് കൊല്ലമായുള്ള പീഡനവിവരങ്ങളാണ് സിഡബ്ല്യുസി വഴി പൊലീസിന് ലഭിച്ചത്. കായിക താരമായ പെൺകുട്ടിയെ ചൂഷണം ചെയ്തവരിൽ പരിശീലകരും കായിക താരങ്ങളും സഹപാഠികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. സിഡബ്ല്യുസിക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘം രൂപീകരിച്ച് കേസ് അന്വേഷിച്ചത്. ശാസ്ത്രീയമായ തെളിവുകൾ കിട്ടുന്ന മുറയ്ക്ക് മറ്റുള്ളവരുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം ,പത്തനംതിട്ട  ജില്ലക്ക് പുറത്തും പ്രതികളുണ്ടാകുമെന്നും. 13 വയസ് മുതൽ കൂട്ടി ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും പത്തനംതിട്ട സിഡബ്ല്യുസി ചെയര്‍മാൻ പറഞ്ഞു. അസാധാരണ സംഭവം എന്ന നിലയിൽ സൈക്കോളജിസ്റ്റിന്‍റെ അടുത്തേക്ക് വിട്ട് കൂടുതൽ വിശദമായ കൗണ്‍സിലിങ് നടത്തുകയായിരുന്നു. ആളുകളെക്കുറിച്ച് കുട്ടികള്‍ക്ക് അറിയാമെങ്കിലും കൂടുതൽ വിവരങ്ങള്‍ അറിയില്ല. പല സ്റ്റേഷനുകളിലായിട്ടാണ് അന്വേഷണമെന്നും പ്രതികളെ പിടികൂടാനാകുമെന്നും സിഡബ്ല്യുസി ചെയര്‍മാൻ പറഞ്ഞു.

Leave a Reply