സർവ്വകലാശാലകളെയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അസ്ഥിരമാക്കാൻ കേന്ദ്രസർക്കാരും, യുജിസിയും ശ്രമിക്കുന്നു, മുഖ്യ മന്ത്രി

സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള സര്‍വകലാശാലകളെയും, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും അസ്ഥിരമാക്കാനാണ് കേന്ദ്രസര്‍ക്കാരും, യുജിസിയും ചേർന്ന് ശ്രമിക്കുന്നത്, മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടാതെ ഇതിന്റെ അവസാന ഉദാഹരണമാണ് യുജിസിയുടെ 2025ലെ കരട് ചട്ടഭേദഗതിനിര്‍ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.യുജിസിയുടെയും കേന്ദ്രത്തിന്റെയും…

സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള സര്‍വകലാശാലകളെയും, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും അസ്ഥിരമാക്കാനാണ് കേന്ദ്രസര്‍ക്കാരും, യുജിസിയും ചേർന്ന് ശ്രമിക്കുന്നത്, മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടാതെ ഇതിന്റെ അവസാന ഉദാഹരണമാണ് യുജിസിയുടെ 2025ലെ കരട് ചട്ടഭേദഗതിനിര്‍ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.യുജിസിയുടെയും കേന്ദ്രത്തിന്റെയും നിയന്ത്രണം സര്‍വകലാശാലകളുടെ സ്വയംഭരണത്തെ ദുര്‍ബലപ്പെടുത്തും. ഇത്തരം നടപടികളില്‍നിന്ന് അവര്‍ പിന്മാറണം. നിയമനിര്‍മാണസഭ തയ്യാറാക്കുന്ന നിയമങ്ങള്‍ക്ക് അനുസൃതമായാണ് സംസ്ഥാനത്തെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം

യുജിസി അതിരുകള്‍ ലംഘിക്കുന്നത് അംഗീകരിക്കാനാകില്ല

യുജിസിയുടെയും ,കേന്ദ്രത്തിന്റെയും നിയന്ത്രണം സര്‍വകലാശാലകളുടെ സ്വയംഭരണത്തെ ദുര്‍ബലപ്പെടുത്തും. ഇത്തരം നടപടികളില്‍നിന്ന് അവര്‍ മാറിയേ കഴിയൂ. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെയും സംസ്ഥാന സര്‍ക്കാരുകളുടെ അവകാശങ്ങളെയും മാനിക്കണം. അധ്യാപക നിയമനങ്ങള്‍ക്കോ ,സമാന കാര്യങ്ങള്‍ക്കോ മിനിമം യോഗ്യത നിശ്ചയിക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍, യുജിസി അതിരുകള്‍ ലംഘിക്കുന്നത് അംഗീകരിക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍സഹായത്തോടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തകര്‍ച്ചയ്ക്ക് ഇടയാക്കുന്നതും കൂടുതല്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കടന്നുവരാന്‍ വഴിയൊരുക്കുന്നതുമാണ് യുജിസി ഇടപെടല്‍.ഇത് യുജിസിയുടെ കെട്ടുറപ്പിന് ബാധിക്കും , കൂടാതെ ഇത് സർവ്വകലാശാലകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്‌യും  മുഖ്യ മന്ത്രി പിണറായി വിജയൻ പറഞ്ഞു.അതുപോലെ സർവ്വകലാശാലകൾക്ക് കൂടുതൽ ഫണ്ട് നൽകുന്നത് സംസ്ഥാന സർക്കാരാണ് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply