സംഭവ സ്ഥലത്ത് പ്രതികരിച്ചാൽ അപ്പോൾ തന്നെ അഹങ്കാരി പട്ടം ചാർത്തിക്കിട്ടും; കുറിപ്പുമായി മേയർ ആര്യ രാജേന്ദ്രൻ

സ്ത്രീയ്ക്ക് കംഫര്‍ട്ടബിള്‍ അല്ലാത്ത നിലയിൽ ആരെങ്കിലും പെരുമാറിയാൽ എപ്പോൾ പ്രതികരിക്കണം? ചോദ്യവുമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. വല്ലാത്തൊരു ചോദ്യമാണിതെന്ന് പറഞ്ഞ ആര്യ സ്ത്രീകളോട് അതിക്രമം കാണിക്കുന്നതിനേക്കാളും വലിയ ചര്‍ച്ച നടക്കുന്നത് അതിനെതിരെ അവള്‍…

സ്ത്രീയ്ക്ക് കംഫര്‍ട്ടബിള്‍ അല്ലാത്ത നിലയിൽ ആരെങ്കിലും പെരുമാറിയാൽ എപ്പോൾ പ്രതികരിക്കണം? ചോദ്യവുമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. വല്ലാത്തൊരു ചോദ്യമാണിതെന്ന് പറഞ്ഞ ആര്യ സ്ത്രീകളോട് അതിക്രമം കാണിക്കുന്നതിനേക്കാളും വലിയ ചര്‍ച്ച നടക്കുന്നത് അതിനെതിരെ അവള്‍ പ്രതികരിച്ച സമയവും ,പ്രതികരണ രീതിയെ കുറിച്ചുമാണെന്ന് മേയർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്. സംഭവസ്ഥലത്ത് വച്ച് സ്ത്രീ അപ്പോള്‍ തന്നെ പ്രതികരിച്ചാല്‍ അഹങ്കാരി പട്ടം ചാര്‍ത്തിക്കിട്ടുമെന്ന് ആര്യ കുറിച്ചു.

പ്രതികരണം വൈകിയതിന്റെ കാര്യകാരണം നിരത്തേണ്ടിവരുന്ന ദുരവസ്ഥ ആര്യ

മറ്റ് നൂറ് സാധ്യതകളുടെ ക്ലാസെടുപ്പാണ് പിന്നെയെന്നും അവര്‍ പറയുന്നു. അല്‍പം സാവകാശം എടുത്ത് മാനസികനില സാധാരണനിലക്ക് ആയശേഷം പ്രതികരിച്ചാലോ, പ്രതികരണം വൈകിയതിന്റെ കാര്യകാരണം നിരത്തേണ്ടിവരുന്ന ദുരവസ്ഥ മേയര്‍ പറയുന്നു.സ്ത്രീകളോട് അതിക്രമം കാണിക്കുന്നതിനേക്കാളും വലിയ ചര്‍ച്ച നടക്കുന്നത് അതിനെതിരെ അവള്‍ പ്രതികരിച്ച സമയവും പ്രതികരണ രീതിയെ കുറിച്ചുമാണ്.ആര്യ രാജേന്ദ്രൻ കുറിച്ച്

Leave a Reply