പെരിയ ഇരട്ടക്കൊലക്കേസിൽ നിയമപോരാട്ടാത്തിന് പണപ്പിരിവ് നടത്തി സിപിഎം. ജില്ലയിലെ പാർട്ടി അംഗങ്ങളോട് 500 രൂപ വീതം നൽകാനാണ് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലയിലെ ഓരോ അംഗങ്ങളിൽ നിന്നും പണപ്പിരിവ് നടത്തി ഏകദേശം 2 കോടി സമാഹരിക്കാനാണ് സിപിഎം ലക്ഷ്യം ഇടുന്നത്. ഈ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട നേതാക്കൾ അടക്കമുള്ളവർക്കായി നിയമപോരാട്ടം നടത്താനാണ് സിപിഎമ്മിന്റെ പണപ്പിരിവ്.കൂടാതെ പാർട്ടി ഉത്തരവ് തന്നെ,ഇതിന്റെ നിയമ പോരാട്ടത്തിനായി ജോലിയുള്ള സിപിഎം അംഗങ്ങൾ ഒരു ദിവസത്തെ ശമ്പളം നൽകണമെന്നും പറയുന്നുണ്ട്.

ഈ പണപ്പിരിവ് സ്പെഷൽ ഫണ്ടെന്ന പേരിലാണ് പിരിക്കുന്നത്.
അതുപോലെ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ,ഒരു ദിവസത്തെ ശമ്പളം നൽകണം.ഇപ്പോൾ രണ്ട് കോടി രൂപ ഈ രീതിയിൽ സമാഹരിക്കാനാണ് സിപിഎം ജില്ലാ നേതൃത്വo തീരുമാനിച്ചിരിക്കുന്നത്. സ്പെഷൽ ഫണ്ടെന്ന പേരിലാണ് പണം പിരിക്കുന്നത്.ഈ കൊലപാതകക്കേസിൽ സിബിഐ കോടതി മൂന്നുദിവസങ്ങൾക്ക് മുൻപാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. 10 പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷയും ,ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. അതേസമയം ഈ കേസിലെ മറ്റുപ്രതികളായ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനടക്കം നാല് സിപിഎം നേതാക്കൾക്ക് 5 വർഷം തടവ് ശിക്ഷയും കോടതി വിധിച്ചു.
കൊലക്കേസിലെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മരവിപ്പിച്ചിരുന്നു
പെരിയ കൊലക്കേസിലെ ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മരവിപ്പിച്ചതിനെത്തുടർന്ന് ജയിൽമോചിതരായ സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ.മണികണ്ഠൻ, കെ.വി.ഭാസ്കരൻ എന്നിവർക്ക് വരവേൽപ്പൊരുക്കി സിപിഎം.



