നിറം കുറവ്, ഇംഗ്ളീഷ് സംസാരിക്കാൻ അറിയില്ല, നിരന്തരം പീഡനങ്ങളുടെ പേരിൽ ജീവനൊടുക്കിയ ഷഹാന മുംതാസിന്റെ മൃതദേഹം കബറടക്കി

മലപ്പുറം കൊണ്ടോട്ടിയിൽ ആത്മഹത്യ ചെയ്ത നവവധു ഷഹാന മുംതാസിന്റെ മൃതദേഹം കബറടക്കി. നിറം കുറവാണെന്ന് പറഞ്ഞു ഭർത്താവും കുടുംബവും പെൺകുട്ടിയെ വിവാഹ ബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചതാണ് ആത്മഹത്യക്ക് കാരണം എന്നാണ് ആരോപണം. ഭർത്താവ് അബ്ദുൽ…

മലപ്പുറം കൊണ്ടോട്ടിയിൽ ആത്മഹത്യ ചെയ്ത നവവധു ഷഹാന മുംതാസിന്റെ മൃതദേഹം കബറടക്കി. നിറം കുറവാണെന്ന് പറഞ്ഞു ഭർത്താവും കുടുംബവും പെൺകുട്ടിയെ വിവാഹ ബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചതാണ് ആത്മഹത്യക്ക് കാരണം എന്നാണ് ആരോപണം. ഭർത്താവ് അബ്ദുൽ വാഹിദിനും കുടുംബത്തിനെതിരെ ഷഹാനയുടെ ബന്ധുക്കൾ ഇന്ന് പൊലീസിൽ പരാതി നൽകും. കറുത്ത നിറമായതിനാൽ വെയിൽ കൊള്ളരുതെന്ന് പോലും ഷഹാനയെ പരിഹസിച്ചുവെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു. ബുധനാഴ്ച്ച രാവിലെ പത്ത് മണിയോടെ മുംതാസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവ് അബ്‌ദുൽ വാഹിദ് നിറത്തിന്റെ പേരിലും ,ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്ന പേരിലും നിരന്തരം പെൺകുട്ടിയെ മാനസികമായി ഉപദ്രവിച്ചു

2024 മെയ് 27 നായിരുന്നു മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദിന്റെയും ഷഹാനയുടേയും വിവാഹം. വിവാഹം കഴിഞ്ഞ് ഭർത്താവ് അബ്‌ദുൽ വാഹിദ് നിറത്തിന്റെ പേരിൽ നിരന്തരം പെൺകുട്ടിയെ മാനസികമായി ഉപദ്രവിച്ചതെന്നാണ് കുടുംബം പരാതിയിൽ പറയുന്നത്. ഷഹാന മുംതാസിന് നിറം കുറവാണെന്ന് പറഞ്ഞായിരുന്നു കുറ്റപ്പെടുത്തൽ. ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞും അവഹേളിച്ചു. ഇതിന്റെ പേരിൽ വിവാഹ ബന്ധം വേർപ്പെടുത്താനും നിർബന്ധിച്ചു. വിവാഹ ബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെ പെൺകുട്ടി വളരെ മാനസിക പ്രയാസത്തിലായിരുന്നു.

സംഭവത്തിൽ പൊലീസിൽ രേഖമൂലം പരാതി നൽകുമെന്നും പെൺകുട്ടിയുടെ  ബന്ധുക്കൾ

രണ്ടാഴ്ച മുമ്പാണ് ഷഹാന ഈ കാര്യം തങ്ങളോട് പറഞ്ഞതെന്ന് പെൺകുട്ടിയുടെ കുടുംബം  പറയുന്നു . വിവാഹ ബന്ധത്തിൽ കടിച്ചു തൂങ്ങാതെ ഒഴിഞ്ഞു പൊയ്ക്കൂടേ എന്ന് വാഹിദിന്‍റെ ഉമ്മ ചോദിച്ചു. വാഹിദിന്‍റെ ഉമ്മയുടെ കാലിൽ കെട്ടിപിടിച്ചു ഷഹാന പൊട്ടികരഞ്ഞുവെന്നും ബന്ധുക്കൾ പറയുന്നു.  വിവാഹമോചിതയായ ശേഷം എന്ത് ചെയ്യുമെന്ന ആശങ്ക പെൺകുട്ടി കുടുംബത്തോട് പങ്കുവെച്ചിരുന്നു   സംഭവത്തിൽ പൊലീസിൽ രേഖമൂലം പരാതി നൽകുമെന്നും പെൺകുട്ടിയുടെ  ബന്ധുക്കൾ പറഞ്ഞു .

Leave a Reply