ചാനൽ ചർച്ചയിലെ പരാമർശം; പി സി ജോർജിന്റെ അറസ്റ്റ് തടഞ്ഞു കോടതി

സ്വകാര്യ ചാനൽ ചർച്ചയിൽ നടത്തിയ പരാമർശത്തിന്റെ പേരിലെടുത്ത കേസിൽ ബിജെപി നേതാവ് പി.സി. ജോർജിന്റെ അറസ്റ്റ് തടഞ്ഞ് കോടതി. കോട്ടയം ജില്ലാ സെക്ഷൻ കോടതിയാണ് അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഇട്ടത്, പി.സി ജോർജ് നൽകിയ…

സ്വകാര്യ ചാനൽ ചർച്ചയിൽ നടത്തിയ പരാമർശത്തിന്റെ പേരിലെടുത്ത കേസിൽ ബിജെപി നേതാവ് പി.സി. ജോർജിന്റെ അറസ്റ്റ് തടഞ്ഞ് കോടതി. കോട്ടയം ജില്ലാ സെക്ഷൻ കോടതിയാണ് അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഇട്ടത്, പി.സി ജോർജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് അറസ്റ്റ് ഒഴിവാക്കിയത്.ഈ മാസം 18 ന് മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പാകും വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിർദേശം നൽകിയത്. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

നീക്കം രാഷ്‌ട്രീയ പ്രേരിതമാണെന്ന ആക്ഷേപം

നീക്കം രാഷ്‌ട്രീയ പ്രേരിതമാണെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ഈ മാസം 18 ന് മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പാകും വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിർദേശം നൽകിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയാണ്  പി സി ജോർജിനെതിരെ പരാതി നൽകിയത്. ജനുവരി ആറിനാണ് പി സി ജോർജ് കേസിന ആസ്പദമായ  മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ കേസെടുത്തത്.

ഒരുസമുദായത്തിന്റെ ആരാധാനാലയത്തില്‍പോയി മറ്റൊരു സമുദായത്തിനെതിരെ പറയുന്നത്  സ്പർദ്ധ ഉണ്ടാക്കും

അതേസമയം ഒരുസമുദായത്തിന്റെ ആരാധാനാലയത്തില്‍പോയി മറ്റൊരു സമുദയത്തിനെതിരെ പറയുന്നത് സ്പര്‍ധയുണ്ടാക്കുമെന്നും  കോടതി നിരീക്ഷിച്ചു. പൊതുജനമധ്യത്തിലും മാധ്യമങ്ങളിലും പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് പിസി ജോർജ്ജിനെ  കോടതി വിലക്കി.

പി സി ജോർജ്നെതിരെ  ഒരു വിഭാഗത്തിന്റെ ആക്രമണം, വീഡിയോ കാണാം

Leave a Reply