ഓസ്‌കാർ അവാർഡ് ദാന ചടങ്ങ് റദ്ധാക്കും, കാരണം ലോസ് ആഞ്ജലിസില്‍ നാശം വിതച്ച മാരകമായ കാട്ടുതീയെ തുടര്‍ന്ന്, ഓസ്‌കറിന്റെ 96 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഓസ്‌കാർ ചടങ്ങുകള്‍ റദ്ദാക്കുന്നത്, താരങ്ങളായ ടോം ഹാങ്ക്സ്, എമ്മ സ്റ്റോണ്‍, മെറില്‍ സ്ട്രീപ്പ്, സ്റ്റീവന്‍ സ്പില്‍ബര്‍ഗ് എന്നിവരുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഔദ്യോഗിക കമ്മിറ്റികള്‍ ദിവസവും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. കാലിഫോര്‍ണിയയിലുടനീളമുള്ള തീപ്പിടിത്തങ്ങളാണ് ഓസ്‌കര്‍ റദ്ദാക്കാന്‍ കാരണമാകുന്നത്.

എന്നാൽ ഈ വാർത്ത വെറും അഭ്യൂഹം ആണെന്നും, റദ്ദാക്കാൻ ഉദ്ദേശമില്ലെന്നും റിപ്പോർട്ടുകൾ
കാലിഫോര്‍ണിയയിലുടനീളമുള്ള തീപ്പിടിത്തങ്ങളാണ് ഓസ്‌കര്‍ റദ്ദാക്കാന്‍ കാരണമാകുന്നത് എന്നാണ് അറിയാൻ കഴിയുന്നത്, എന്നാൽ ഈ വാർത്ത വെറും അഭ്യൂഹം ആണെന്നും, ഓസ്കാർ അവാർഡ് റദ്ദാക്കാൻ ഉദ്ദേശമില്ലെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. എന്നാൽ തീപിടിത്തത്തെ തുടര്‍ന്ന് ഓസ്‌കര്‍ നോമിനേഷന്‍ പ്രഖ്യാപിക്കുന്നത് ജനുവരി 23ലേക്ക് മാറ്റിയിരുന്നു.എന്നാൽ അഗ്‌നിശമനസേനയുടെ രക്ഷാപ്രവര്‍ത്തനം ചിലയിടങ്ങളിലെ വന്‍ തീ കെടുത്തിയെങ്കിലും മണിക്കൂറില്‍ 129 കിലോമീറ്റര്‍ വേഗമുള്ള കാറ്റില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലോസ് ആഞ്ജലിസില്‍ നാശം വിതച്ച മാരകമായ കാട്ടുതീ ഒരുലക്ഷത്തിലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ചതിൽ 24 പേര്‍ കൊല്ലപ്പെട്ടു. 12,000 കെട്ടിടങ്ങള്‍ നശിച്ചു. തീ ഏറ്റവും കൂടുതല്‍ നാശമുണ്ടാക്കിയ പാലിസെയ്ഡില്‍ 23,713 ഏക്കറാണ് കത്തിയത്. ഈറ്റണില്‍ 14,117 ഏക്കറും. ഹേസ്റ്റ്, കെനത്ത് മേഖലകളിലെ തീ അണച്ചു.



