നടൻ സെയിഫ് അലിഖാന് കുത്തേറ്റു, മോഷണ ശ്രമത്തിനിടെയാണ് നടന് കുത്തേറ്റത്

നടൻ സെയിഫ് അലിഖാന് കുത്തേറ്റു. മോഷണ ശ്രമത്തിനിടെയാണ് നടന് കുത്തേറ്റത്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ബാന്ദ്രയിലെ വസതിയിൽ മോഷ്ടാക്കൾ ആക്രമിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് നടൻ. ശരീരത്തിൽ ആറ് മുറിവുകളുണ്ട്. രണ്ടെണ്ണം ആഴത്തിലുള്ളതാണ്.…

നടൻ സെയിഫ് അലിഖാന് കുത്തേറ്റു. മോഷണ ശ്രമത്തിനിടെയാണ് നടന് കുത്തേറ്റത്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ബാന്ദ്രയിലെ വസതിയിൽ മോഷ്ടാക്കൾ ആക്രമിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് നടൻ. ശരീരത്തിൽ ആറ് മുറിവുകളുണ്ട്. രണ്ടെണ്ണം ആഴത്തിലുള്ളതാണ്. നടന്റെ വീട്ടിലുണ്ടായിരുന്നവർ ഉണർന്നതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടതായും, മോഷ്ട്ടാവിന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു. എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ് ബാന്ദ്ര പോലീസ്. മോഷ്ട്ടാവിന് പിടികൂടാൻ വേണ്ടി നിരവധി പോലീസ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.

സെയ്ഫ് അലി ഖാന് ആറ് പരിക്കുകളുണ്ട്, അതിൽ രണ്ടെണ്ണം ആഴത്തിലുള്ളതാണ്

മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ  നടൻ സെയ്ഫ് അലിഖാൻ. പുലർച്ചെ 3-30 ന് സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രയിൽ എത്തിച്ചത്. അദ്ദേഹത്തിന് ആറ് പരിക്കുകളുണ്ട്, അതിൽ രണ്ടെണ്ണം ആഴത്തിലുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിനോട് അടുത്താണ്.അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു,അതിനാൽ അദ്ദേഹത്തെ അതിവേഗം ശസ്ത്രക്രിയക്ക് വിധേയനാക്കുകയാണ്. ന്യൂറോ സർജൻ നിതിൻ ഡാങ്കെ, കോസ്‌മെറ്റിക് സർജൻ ലീന ജെയിൻ അനസ്‌തറ്റിസ്റ്റ് നിഷാ ഗാന്ധി എന്നിവരാണ് അദേഹത്ത് ശസ്ത്രക്രിയ നടത്തുന്നത്. ലീലാവതി ആശുപത്രി സിഇഒ നിരജ് ഉത്തമാനി പറഞ്ഞു.

നടന് ആക്രമണം നടക്കുമ്പോള്‍ ഭാര്യ  കരീന കപൂറും, രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. വീട്ടിലുണ്ടായിരുന്നവർ ഉണർന്നതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു, എന്നാൽ ഇപ്പോൾ  ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് വ്യക്തമാക്കി.

Leave a Reply