ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ, മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകൾ

നെയ്യാറ്റിൻകര ​ഗോപൻ സ്വാമിയുടെ സംസ്കാരം മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകളോടെ നാളെ നടത്തും. നാളെ വൈകീട്ട് 3 നും നാലിനും ഇടയിൽ ചടങ്ങ് നടക്കും. മൃതദേഹം അതുവരെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും.…

നെയ്യാറ്റിൻകര ​ഗോപൻ സ്വാമിയുടെ സംസ്കാരം മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകളോടെ നാളെ നടത്തും. നാളെ വൈകീട്ട് 3 നും നാലിനും ഇടയിൽ ചടങ്ങ് നടക്കും. മൃതദേഹം അതുവരെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും. നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം. ഗോപന്‍സ്വാമിയുടെ മകന്‍ സനന്ദനും വി.എച്ച്.പി. നേതാക്കള്‍ അടക്കമുള്ളവരും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ട്. കനത്ത പോലീസ് സുരക്ഷയും ആശുപത്രിയില്‍ ഏര്‍പ്പെടുത്തി. വിശദമായ പരിശോധനകൾക്ക് ശേഷമെ മരണം സ്വാഭാവികമാണോ അസ്വാഭാവികമാണോയെന്ന് ഉറപ്പിക്കാൻ സാധിക്കുള്ളൂവെന്ന് ഫോറൻസിക്ക് സംഘം വ‍്യക്തമാക്കുന്നത്. വിശദമായ പരിശോധനയ്‌ക്കായി ആന്തരിക അവയവങ്ങളുടെ സാംപിളുകൾ രാസപരിശോധനയ്‌ക്ക് അ‍യച്ചു.


ഇന്ന് രാവിലെയാണ് വിവാദമായ കല്ലറ പൊളിച്ചത്.

ഇന്ന് രാവിലെയാണ് വിവാദമായ കല്ലറ പൊളിച്ചത്. കനത്ത സുരക്ഷയിലാണ് പൊലീസ് കല്ലറ പൊളിച്ചത്. കല്ലറയിൽ ചമ്രം പടിഞ്ഞ് ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ലറയില്‍ ഭസ്മവും പൂജാ ദ്രവ്യങ്ങളും കണ്ടെത്തി. ആദ്യം മേല്‍ ഭാഗം മാത്രമാണ് പൊളിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരം അഴുകിയ നിലയിലാണ്. കഴുത്ത് വരെ ഭസ്മം ഇട്ടിരുന്നു.

പോസ്റ്റ്മോർട്ടത്തിൽ മൂന്നു തരത്തിലുള്ള പരിശോധന നടത്തും

പോസ്റ്റ്മോർട്ടത്തിൽ മൂന്നു തരത്തിലുള്ള പരിശോധനയാണ് നടത്തുക. വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടോ, പരുക്കേറ്റാണോ, സ്വഭാവിക മരണം ആണോയെന്ന് പരിശോധിക്കും. വിഷാശം ഉണ്ടോയെന്ന് അറിയാന്‍ ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ ശേഖരിക്കും.

Leave a Reply