വെടിനിർത്തൽ കരാറിന് ഇസ്രയേൽ അംഗീകാരം, ബന്ധികളെയും തടവുകാരെയും മോചിപ്പിക്കും, കരാർ നാളെ മുതൽ പ്രാബല്യത്തിൽ

വെടിനിർത്തൽ കരാറിന് ഇസ്രയേൽ അംഗീകാരം. കരാർ നാളെ മുതൽ പ്രാബല്യത്തിൽ വരും. സുരക്ഷാ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചശേഷമാണ് വെടിനിർത്തൽ കരാർ 33 അംഗ സമ്പൂർണ മന്ത്രിസഭയുടെ വോട്ടെടുപ്പിനായി കൈമാറിയത്. ബന്ധികളെയും തടവുകാരെയും മോചിപ്പിക്കും. കരാര്‍…

വെടിനിർത്തൽ കരാറിന് ഇസ്രയേൽ അംഗീകാരം. കരാർ നാളെ മുതൽ പ്രാബല്യത്തിൽ വരും. സുരക്ഷാ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചശേഷമാണ് വെടിനിർത്തൽ കരാർ 33 അംഗ സമ്പൂർണ മന്ത്രിസഭയുടെ വോട്ടെടുപ്പിനായി കൈമാറിയത്. ബന്ധികളെയും തടവുകാരെയും മോചിപ്പിക്കും.

കരാര്‍ പ്രകാരം, ഇസ്രായേല്‍ തടവിലാക്കപ്പെട്ട നൂറുകണക്കിന് പലസ്തീനികളെ മോചിപ്പിക്കുന്നതിന് പകരമായി ആറ് ആഴ്ചത്തെ വെടിനിർത്തലാണ് ആദ്യഘട്ടത്തിൽ പ്രാബല്യത്തിൽ വരുന്നത്. കരാർ വ്യവസ്ഥകളിൽ അവസാന നിമിഷം ഹമാസ് ചില മാറ്റങ്ങൾ വരുത്താൻ ശ്രമിപ്പിച്ചുവെന്നാരോപിച്ചാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ വെടിനിർത്തൽ കരാറിന് അംഗീകാരം വൈകിപ്പിച്ചത്.

ഇസ്രായേൽ-ഹമാസ് യുദ്ധം
2023 ഒക്‌ടോബർ 7-ന് ഇസ്രയേലിലേക്ക് നുഴഞ്ഞുകയറിയ ഹമാസ് ഭീകരർ 1,200 ഓളം പേരെ കൊല്ലുകയും 250 ഓളം പേരെ ബന്ദികളാക്കി തട്ടികൊണ്ടുപോവുകയും ചെയ്തിരുന്നു. ഇതാണ് 15 മാസം നീണ്ടുനിന്ന ഇസ്രായേൽ-ഹമാസ് യുദ്ധത്തിലേക്ക് നയിച്ചത്.

Leave a Reply