മോഷ്ടാവിന്റെ ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയിലായ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു. ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് മുംബൈ ലീലാവതി ആശുപത്രിയില്‍ നിന്ന് സെയ്ഫ് അലി ഖാനെ ഡിസ്ചാര്‍ജ് ചെയ്യുന്നത്. അണുബാധയേല്‍ക്കുന്നതിനാല്‍ സന്ദര്‍കരെ അനുവദിക്കരുതെന്ന് സെയ്ഫിന് നിര്‍ദേശമുണ്ട്. ഒരാഴ്ച പൂര്‍ണ വിശ്രമവും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സെയ്ഫ് അലി ഖാന് വേണ്ടി ആശുപത്രിയിലും വസതിയിലും വലിയ രീതിയിലുള്ള സുരക്ഷയാണ് ഒരുക്കിയത്
അമ്മയും നടിയുമായ ഷര്‍മിള ടാഗോറിനൊപ്പമാണ് സെയ്ഫ് അലി ഖാന്‍ വീട്ടിലേക്ക് മടങ്ങുന്നത്. രാജ്യത്തെ തന്നെ നടുക്കിയ ആക്രമണമായിരുന്നു സെയ്ഫിന് നേരെയുണ്ടായത്. വീട്ടില്‍ കയറിയ മോഷ്ടാവ് ആറ് തവണ സെയ്ഫിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് സെയ്ഫിന്റെ മുംബൈയിലെ വസതിയില്‍ മോഷ്ടാവ് എത്തിയത്. കഴിഞ്ഞ ദിവസം പ്രതിയായ മുഹമ്മദ് ഷെരീഫുൾ ഇസ്‌ലാം ഷെഹ്‌സാദ് അറസ്റ്റിലാകുന്നത്. വ്യാജ ഐ ഡി കാർഡായിരുന്നു ഇയാളിൽ നിന്നും പോലീസ് കണ്ടെത്തിയത്. മുഹമ്മദ് ഷെരീഫുൾ ബംഗ്ലാദേശിയാണെന്നും അഞ്ചാറ് മാസം മുൻപാണ് മുംബൈയിലെത്തിയതെന്നുമാണ് പോലീസ് അവകാശപ്പെട്ടത്.



