രണ്ട് ബുള്ളറ്റുകൾ എവിടെനിന്ന്, ഗാന്ധി വധം ആസൂത്രണം ചെയ്തത് നെഹ്‍റുവെന്ന് സംശയം; വിവാദപരാമർശവുമായി ബിജെപി എംഎൽഎ

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‍റുവിന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വധത്തിൽ പങ്കുണ്ടെന്ന് സംശയമുണ്ടെന്ന് കർണാടക ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്‍നാൽ. ‘ ഗാന്ധിജി മരിച്ചത് മൂന്ന്  ബുള്ളറ്റുകളേറ്റാണ്, ഇതിൽ ഒരു ബുള്ളറ്റ്…

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‍റുവിന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വധത്തിൽ പങ്കുണ്ടെന്ന് സംശയമുണ്ടെന്ന് കർണാടക ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്‍നാൽ. ‘ ഗാന്ധിജി മരിച്ചത് മൂന്ന്  ബുള്ളറ്റുകളേറ്റാണ്, ഇതിൽ ഒരു ബുള്ളറ്റ് മാത്രമാണ് ഗോഡ്സെയുടെ തോക്കിൽ നിന്ന് വന്നത്’ എന്ന വ്യാജവിവരം ആവർത്തിച്ചാണ് ബസനഗൗഡ പാട്ടീൽ യത്‍നാൽ തൻ്റെ ആരോപണം ആവർത്തിച്ച് ഉന്നയിക്കുന്നത്. ഗാന്ധിജിയുടെ ശരീരത്തിൽ പതിച്ച ബാക്കി രണ്ട് ബുള്ളറ്റുകൾ വന്നതെവിടെ നിന്ന് എന്നത് ദുരൂഹമെന്നും യത്നാൽ പറയുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം വ്യാജമെന്നത് ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെ കോടതിക്ക് നൽകിയ മൊഴിയിൽ തന്നെ വ്യക്തമാണ്.അതിനാൽ ​ഗാന്ധിവധം നെഹ്റു ആസൂത്രണം ചെയ്തതാണെന്ന് കരുതാമെന്നും അദ്ദേഹം പറഞ്ഞു.

 

ഇന്ത്യയുടെ ഏകാധിപതിയാകണം എന്ന ആഗ്രഹം നെഹ്‍റുവിന് ഉണ്ടായിരുന്നെന്ന് യത്നാൽ ആരോപിക്കുന്നു

ബെല​ഗാവിൽ നടക്കുന്നത് വ്യാജ ​ഗാന്ധിമാരുടെ കൺവെൻഷനാണ്. ഇന്നത്തെ കോൺ​ഗ്രസുകാർക്ക് ​ഗാന്ധിയുമായി യാതൊരു ബന്ധവുമില്ലെന്നും യത്നാൽ പറഞ്ഞു. അംബേദ്കറെ അപമാനിച്ചവരാണ് കോൺ​ഗ്രസ്. അവർക്ക് ജയ് ഭീം എന്ന് പറയാൻ അവകാശമില്ലെന്നും, ​ഗാന്ധി തത്വങ്ങൾ പാലിക്കുന്നതിന് പകരം വെറും നാടക കമ്പനിയാണ് കോൺ​ഗ്രസുകാർ നടത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply