നെയ്യാറ്റിൻകര സമാധി കേസ്; മൃതദേഹത്തിൻ്റെ രാസപരിശോധനാ ഫലം വേഗത്തിലാക്കണമെന്ന് അന്വേഷണ സംഘം

നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ  സമാധി കേസിൽ  മരണത്തിൽ രാസപരിശോധന ഫലം വേഗത്തിൽ ലഭിക്കാൻ പൊലീസ് നടപടി. ഫലം എത്രയും പെട്ടന്ന് ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് കോടതിക്ക് പ്രയോരിറ്റി ലെറ്റർ നൽകിയിട്ടുണ്ട്. ഇത് കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി…

നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ  സമാധി കേസിൽ  മരണത്തിൽ രാസപരിശോധന ഫലം വേഗത്തിൽ ലഭിക്കാൻ പൊലീസ് നടപടി. ഫലം എത്രയും പെട്ടന്ന് ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് കോടതിക്ക് പ്രയോരിറ്റി ലെറ്റർ നൽകിയിട്ടുണ്ട്. ഇത് കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി അധികൃതർക്ക് കൈമാറി നടപടികൾ വേഗത്തിൽ ആക്കുമെന്ന് പൊലീസ് അറിയിച്ചു.

രാസ പരിശോധന ഫലം ഒരാഴ്ചക്കുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. രാസ പരിശോധന ഫലം കൂടി ലഭിച്ചാൽ മാത്രമേ പോലീസ് തുടർ നടപടികളിലേക്ക് കടക്കുകയുള്ളു. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് അനുസരിച്ച് ഗോപന്റെ ശരീരത്തിൽ മുറിവുകളോ മറ്റ് അസ്വാഭാവികതകളോ ഇല്ലായെന്ന വിവരം നേരത്തെ ലഭിച്ചിരുന്നു. രാസ പരിശോധനാഫലം ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കുകയുളളൂ. പോസ്റ്റ്മോർട്ടത്തിൽ മൂന്നു തരത്തിലുള്ള പരിശോധനയാണ് നടത്തുക. വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടോ, പരുക്കേറ്റാണോ, സ്വഭാവിക മരണം ആണോയെന്ന് പരിശോധിക്കും.

ഈ മാസം ഒൻപതിനാണ് ഗോപൻ മരിച്ചത്‌

മരണം നടന്നത് പകൽ 11ന്‌ ആയിരുന്നിട്ടും ബന്ധുക്കളെയോ സമീപവാസികളേയോ അറിയിക്കാതെ മൃതദേഹം മറവ്‌ ചെയ്യുകയായിരുന്നു. പിതാവ് സമാധിയായെന്ന് മക്കൾ പോസ്റ്റർ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് മരണം ചർച്ചയായത്. നാട്ടുകാർ സംഭവത്തിൽ ദുരൂഹത ആരോപിച്ചും രംഗത്തെത്തിയിരുന്നു.

 

Leave a Reply