ത്രവേണി സംഗമത്തിൽ സ്നാനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും. മതപുരോഹിതരും ഒപ്പം പങ്കെടുത്തു.യോഗിക്കൊപ്പം ഉത്തർപ്രദേശ് മന്ത്രിമാരും സ്നാനം നടത്തി.
ഐക്യത്തിന്റെയും സമത്വത്തിന്റെയും പാരമ്പര്യത്തിന്റെയും മഹോത്സവമാണ് മഹാകുംഭമേള. ത്രിവേണി സംഗമത്തിൽ മന്ത്രിമാരുടെ കൂടെ അമൃതസ്നാനം നടത്താനായതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. “മാ ഗംഗയും യമുനയും സരസ്വതിയും എല്ലാവർക്കും നല്ലത്മാത്രം വരുത്തട്ടെ” എന്നും യോഗി ആദിത്യനാഥ് എക്സിൽ കുറിച്ചു. ഇതിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും പൂജകൾ നടത്തി.

മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രയാഗ്രാജിലെത്തിയത്. അറെയിൽ വിഐപി ഘട്ടിൽ നിന്ന് സംഗമസ്ഥാനത്തേക്ക് മോട്ടോർ ബോട്ടിലാണ് സംഘമെത്തിയത്.



