ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനു നേരെയുണ്ടായ ആക്രമണത്തെ ചോദ്യം ചെയ്തുകൊണ്ട് വിവാദത്തിലായി മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ. സംഭവം യഥാർത്ഥമാണോ അതോ നടൻ അഭിനയിക്കുക മാത്രമാണോ എന്ന് ആണ് മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ ചോദ്യം. സെയ്ഫിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതില്‍ അവിശ്വാസം പ്രകടിപ്പിച്ച മന്ത്രി സംഭവം നാടകമാണെന്നും അഭിപ്രായപ്പെടുന്നു .
ഷാരൂഖ് ഖാന്റെ മകനും എൻസിപി നേതാവുമായ നവാബ് മാലിക്കിനെക്കുറിച്ച് സുപ്രിയ സുലെ ആശങ്കാകുലയാണ്. ഏതെങ്കിലും ഹിന്ദു കലാകാരനെക്കുറിച്ച് അവർ ആശങ്കാകുലയാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ,” അദ്ദേഹം പറഞ്ഞു
‘ബംഗ്ലാദേശികള്‍ മുംബൈയില്‍ ചെയ്യുന്നത് നോക്കൂ, അവര്‍ സെയ്ഫ് അലി ഖാന്റെ വീട്ടില്‍ കയറി, മുമ്പ് റോഡ് ക്രോസിങ്ങുകളില്‍ നില്‍ക്കുമായിരുന്നു, എന്നാല്‍ ഇപ്പോള്‍ അവര്‍ വീടുകളില്‍ കയറാന്‍ തുടങ്ങി. ഒരുപക്ഷെ അവനെ (സെയ്ഫിനെ) കൊണ്ടുപോകാന്‍ വന്നതാകാം. അത് കൊള്ളാം, മാലിന്യം കൊണ്ടുപോകണം.- വിദ്വേഷ പ്രസംഗത്തില്‍ റാണെ പറഞ്ഞു.

ജനുവരി 16 നാണ് സ്വന്തം ഫ്‌ളാറ്റില്‍ വെച്ച് സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ടത്
സംഭവത്തില്‍ ബംഗ്ലാദേശ് പൗരനായ മുഹമ്മദ് ഷെരീഫുള്‍ ഇസ്ലാം ഷെഹ്‌സാദിനെ പൊലീസ് പിടികൂടിയിരുന്നു. ആക്രമണത്തിന് അഞ്ച് ദിവസത്തിന് ശേഷം ചൊവ്വാഴ്ചയാണ് സെയ്ഫ് അലി ഖാനെ മുംബൈ ലീലാവതി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.



