കടുവയെ പിടികൂടാനുളള ദൗത്യം വൈകുന്നതിൽ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ. കടുവയെ വെടിവച്ച് കൊന്നില്ലെങ്കിൽ ഉദ്യോഗസ്ഥരെ എസ്റ്റേറ്റിൽ നിന്ന് പുറത്തുവിടില്ലെന്നാണ് നാട്ടുകാരുടെ ഭീഷണി. ബേസ് ക്യാമ്പിന് മുന്നിലാണ് നാട്ടുകാർ പ്രതിക്ഷേധിക്കുന്നത്. കടുവയെ മയക്കുവെടി വയ്ക്കുന്നതിനായി ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുളള സംഘം ഉച്ചയോടെ വയനാട്ടിൽ എത്തുമെന്നാണ് വിവരം. കടുവയുടെ ആക്രമണത്തിൽ ആദിവാസി വീട്ടമ്മ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് പഞ്ചാരക്കൊല്ലിയിൽ യൂ ഡി എഫ് പ്രഖ്യാപിച്ച ഹർത്താൽ തുടരുകയാണ്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.
വയനാട്ടിലെ പഞ്ചാരക്കൊല്ലിയില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കടുവയെ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ വെടിവച്ചുകൊല്ലുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണന്‍ അറിയിച്ചത്. കടുവ പഞ്ചാരക്കൊല്ലിയിൽ തന്നെയുണ്ടെന്നാണ് വനം വകുപ്പ് സ്ഥിരീകരിക്കുന്നത്.
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി വീട്ടമ്മ രാധയുടെ (45) മൃതദേഹം സംസ്‌കരിച്ചു

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി വീട്ടമ്മ രാധയുടെ (45) മൃതദേഹം സംസ്‌കരിച്ചു. മന്ത്രി ഒആർ കേളു അടക്കമുള്ളവർ സംസ്‌കാരചടങ്ങിൽ പങ്കെടുത്തു. നിരവധി പ്രദേശവാസികളാണ് രാധയ്ക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ വേണ്ടി സ്ഥലത്തെത്തിയത്. വെള്ളിയാഴ്ച രാവിലെ 8.30-ഓടെയാണ് വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ പഞ്ചാരക്കൊല്ലി സ്വദേശി രാധ കൊല്ലപ്പെടുന്നത്. വനംവകുപ്പ് താത്ക്കാലിക വാച്ചറുടെ ഭാര്യയാണ് മരണപ്പെട്ട രാധ.



