മുംബൈ ആക്രമണത്തിൻ്റെ മുഖ്യ ആസൂത്രകൻ തഹാവൂർ റാണ ഇന്ത്യയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് റാണയെ കൈമാറുന്ന കാര്യത്തിൽ ധാരണയായത്. റാണ കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ അമേരിക്കയ്‌ക്ക് കൈമാറിയിരുന്നു. പിന്നാലെ റാണയുടെ ഹർജി തള്ളണമെന്ന് യുഎസ് സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
ആരാണ് തഹാവൂർ റാണ 2008ലെ മുംബൈ ഭീകരാക്രമണക്കേസിൽ 6 യുഎസ് പൗരന്മാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിലൊരാളായ പ്രതി ഡേവിഡ് ഹെഡ്‌ലിയുമായി പാക് വംശജന്‍ തഹാവൂര്‍ റാണയുമായി ബന്ധമുണ്ടായിരുന്നു. സുഹൃത്തായ യുഎസ് പൗരൻ ഡേവിഡ് ഹെഡ്‌ലിയുമൊത്ത് പാക് ഭീകരസംഘടനകൾക്കായി മുംബൈ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയിൽ അന്വേഷണം നേരിടുന്നത്. ഹെഡ്‌ലിക്ക് ഇന്ത്യയിലെത്താനും മുംബൈയിലെ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്താനും വീസ സംഘടിപ്പിച്ചു നൽകിയത് റാണയുടെ സ്ഥാപനമായിരുന്നു.

ഹെഡ്‌ലിയെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ അമേരിക്കന്‍ പൊലീസ് ചിക്കാഗോ എയര്‍പോര്‍ട്ടില്‍ വച്ച് റാണയെയും 2009 ഒക്ടോബറില്‍ അറസ്റ്റ് ചെയ്തു. മുംബൈ ഭീകരാക്രമണം നടത്തുന്നതിൽ നേരിട്ടു പങ്കുവഹിച്ചതിനു വേണ്ടത്ര തെളിവുകളുണ്ടായിട്ടും കുറ്റവിമുക്തനാക്കപ്പെട്ടു. ഇപ്പോൾ ലൊസാഞ്ചലസ് ജയിലിൽ. മുംബൈ ഭീകരാക്രമണത്തിനു പിന്നിലെ ഗൂഢാലോചനയിൽ റാണയ്ക്കു പങ്കുണ്ടെന്ന ഇന്ത്യയുടെ വാദം അംഗീകരിച്ച് 2023 മേയ് 18ന് റാണയെ കൈമാറാൻ യുഎസ് തീരുമാനിച്ചു. ഇതിനെതിരെ റാണ കോടതിയിൽ അപേക്ഷ സമർപ്പിച്ചെങ്കിലും കോടതി അപേക്ഷ നിരസിച്ചു. 2025 ജനുവരി 25ന് യുഎസ് സുപ്രീം കോടതി അനുമതി നൽകി.
മുംബൈ ആക്രമണത്തിൻ്റെ മുഖ്യ ആസൂത്രകൻ തഹാവൂർ റാണയെ ഇന്ത്യയിലെത്തിക്കുമ്പോൾ ഭയക്കുന്നത് ആര് ?



