ഫെമ ലംഘനം; ബി ബി സി ഇന്ത്യക്ക് 3.44 കോടി രൂപ പിഴയിട്ട് ഇ ഡി

വിദേശനാണ്യ വിനിമയ ചട്ടം (ഫെമ)​ ലംഘിച്ചതിന്  ബി ബി സി ഇന്ത്യക്ക് 3.44 കോടി രൂപ പിഴയിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബി ബി സി ഇന്ത്യയുടെ മൂന്ന് മൂന്ന് ഡയറക്ടർമാർ 1. 14 കോടി…

വിദേശനാണ്യ വിനിമയ ചട്ടം (ഫെമ)​ ലംഘിച്ചതിന്  ബി ബി സി ഇന്ത്യക്ക് 3.44 കോടി രൂപ പിഴയിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബി ബി സി ഇന്ത്യയുടെ മൂന്ന് മൂന്ന് ഡയറക്ടർമാർ 1. 14 കോടി രൂപ വീതം പിഴ നൽകണമെന്നും ഇഡി അറിയിച്ചു. ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുള്ള വിദേശഫണ്ടിന്റെ പരിധി 26 ശതമാനമാണെന്ന ചട്ടം ലംഘിച്ചതിനാണ് പിഴയിട്ടതെന്നും ഇ.ഡി. വ്യക്തമാക്കി. 2021 ഒക്ടോബർ 15 മുതൽ ഓരോ ദിവസവും 5000 രൂപ എന്ന കണക്കിനാണ് ബി ബി സി ഇന്ത്യക്ക് പിഴയിടുന്നതെന്നും ഇഡി അറിയിച്ചു.

ഡയറക്ടര്‍മാരായിരുന്ന ഗിലെസ് ആന്റണി ഹണ്ട്, ഇന്ദു ശേഖര്‍ സിന്‍ഹ, പോള്‍ മൈക്കിള്‍ ഗിബ്ബണ്‍സ് എന്നിവര്‍ക്കും ഇ.ഡി. പിഴയിട്ടിട്ടുണ്ട്. ഓരോരുത്തര്‍ക്കും 1,14,82,950 രൂപ വീതമാണ് പിഴയിട്ടത്.ഇന്ത്യയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ചാനലിനെതിരേ ഇ.ഡിയും കേസ് രജിസ്റ്റര്‍ ചെയ്തത്.

Leave a Reply