വിവാദങ്ങൾക്കിടയിൽ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശശി തരൂർ. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിനും ബ്രിട്ടൻ്റെ ബിസിനസ്സ് ആന്‍ഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥൻ റെയ്‌നോൾഡ്‌സിനും ഒപ്പമുള്ള സെൽഫി എക്സെലിലൂടെ ആണ് അദ്ദേഹം പങ്കുവെച്ചത്. എൽഡിഎഫ് സർക്കാരിന്റെ വ്യവസായ മേഖലയിലെ പ്രവർത്തനങ്ങളെ പുകഴ്ത്തിയുള്ള ലേഖനവും കോൺഗ്രസ് കേരള ഘടകത്തിന് നേതാവിന്റെ അഭാവമുണ്ടെന്ന് ഇന്ത്യൻ എക്സപ്രസിന് നൽകിയ അഭിമുഖവും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കേന്ദമന്ത്രിക്കൊപ്പമുള്ള സെൽഫി പങ്കുവെച്ചിരിക്കുന്നത്. ‘ബ്രിട്ടന്റെ ബിസിനസ് ആ ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സുമായി വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിനൊപ്പം ആശയവിനിമയം നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ദീർഘകാലമായി മുടങ്ങിക്കിടന്ന എഫ്ടിഎ ചർച്ചകൾ പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞത് സ്വാഗതാർഹമാണ്’. തരൂർ എക്സിൽ കുറിച്ചു.



