രാജ്യത്തെ നശിപ്പിക്കുന്ന ഭീകര ശക്തികൾക്കെതിരെ പോരാട്ടം തുടരും; പി സി ജോർജ്

രാജ്യത്തെ നശിപ്പിക്കുന്ന ഭീകര ശക്തികൾക്കെതിരെ പോരാട്ടം തുടരും എന്ന് ബിജെപി നേതാവ് പി സി ജോർജ്.ഇക്കാര്യത്തിൽ തന്റേടത്തോടെ മുന്നോട്ടുപോകും. തന്റേടത്തോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്വേഷ പരാമർശ കേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെ…

രാജ്യത്തെ നശിപ്പിക്കുന്ന ഭീകര ശക്തികൾക്കെതിരെ പോരാട്ടം തുടരും എന്ന് ബിജെപി നേതാവ് പി സി ജോർജ്.ഇക്കാര്യത്തിൽ തന്റേടത്തോടെ മുന്നോട്ടുപോകും. തന്റേടത്തോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്വേഷ പരാമർശ കേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിസി ജോർജിന്റെ ആരോഗ്യ പ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ഈരാറ്റുപേട്ട കോടതി ജാമ്യം അനുവദിച്ചത്.

ടെലിവിഷൻ ചാനൽ ചർച്ചയിൽ നടത്തിയ അത്യന്തം വിദ്വേഷപരമായ പരാമർശത്തിന്റെ പേരിലായിരുന്നു പി.സി. ജോർജിനെതിരേ കേസെടുത്തത്. പിന്നീട് കോടതി 14 ദിവസത്തേക്ക്  റിമാൻഡ് ചെയ്തെങ്കിലും ആരോ​ഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

Leave a Reply