എയർ ഇന്ത്യാ ഓഫീസിൽ ഡിജെ പാർട്ടിയും നൃത്തവും; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

എയർ ഇന്ത്യാ വിമാനം അപകടത്തിൽപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ എയർ ഇന്ത്യയുടെ ഉയർന്ന ഉദ്യോഗസ്ഥരടക്കമുള്ള സാറ്റ് ടീമിൻറെ (SATS Team) ഡിജെ പാർട്ടി ആഘോഷം വിവാദത്തിൽ. ഇതിൻറെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഉയർന്ന ഉദ്യോഗസ്ഥരടക്കം ഡിജെ…

എയർ ഇന്ത്യാ വിമാനം അപകടത്തിൽപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ എയർ ഇന്ത്യയുടെ ഉയർന്ന ഉദ്യോഗസ്ഥരടക്കമുള്ള സാറ്റ് ടീമിൻറെ (SATS Team) ഡിജെ പാർട്ടി ആഘോഷം വിവാദത്തിൽ. ഇതിൻറെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഉയർന്ന ഉദ്യോഗസ്ഥരടക്കം ഡിജെ പാർട്ടിയിൽ നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം. ഗുജറാത്തിലെ സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നിന്നും ജൂൺ 12 -ാം തിയതി ഉച്ചയ്ക്ക് ഒരു മണിയോടെ പറന്നുയർന്ന എയർ ഇന്ത്യയുടെ എഐ 171 വിമാനം സമീപത്ത് തന്നെ കത്തിയമർന്നതിനെ തുടർന്ന് വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചിരുന്നു.

ഇത്രയും വലിയൊരു അപകടം നടന്ന് ദിവസങ്ങൾ കഴിയും മുന്നേ എയർ ഇന്ത്യയുടെ ഉയർന്ന ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത് കൊണ്ട് നടത്തിയ ഓഫീസ് പാർട്ടിയിലെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. വീഡിയോയിൽ നൃത്തം ചെയ്യുന്നവരിൽ എയർ ഇന്ത്യ ലിമിറ്റഡിലെയും സിംഗപ്പൂർ‌ കേന്ദ്രമായ സാറ്റ്സ് ലിമിറ്റഡിലെയും അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യയിലെമ്പാടുമുള്ള വിവിധ വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് സർവ്വീസ് നൽകുന്ന സംഘമാണിത്.

 

Leave a Reply