‘മാപ്പല്ല വേണ്ടത് നീതി’; സ്റ്റാലിനെതിരെ വിജയ്

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗാ ജില്ലയിലെ മധാപുരം ക്ഷേത്രത്തിൽ സ്വകാര്യ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന 27കാരൻ അജിത് കുമാറിന്റെ കസ്റ്റഡി മരണത്തിൽ നീതി തേടി തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്. ശിവാനന്ദ…

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗാ ജില്ലയിലെ മധാപുരം ക്ഷേത്രത്തിൽ സ്വകാര്യ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന 27കാരൻ അജിത് കുമാറിന്റെ കസ്റ്റഡി മരണത്തിൽ നീതി തേടി തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്. ശിവാനന്ദ ശാലയിൽ ടിവികെയുടെ പ്രതിഷേധ റാലി സംഘടിപ്പിച്ചു. മാപ്പല്ല വേണ്ടത് നീതിയാണ് എന്ന പ്ലക്കാഡുയർത്തിയായിരുന്നു വിജയുടെ പ്രതിഷേധം. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് ചോദ്യങ്ങളുമായാണ് വിജയ് രം​ഗത്തെത്തിയത്.

24 കുടുംബങ്ങളോട് മാപ്പ് പറഞ്ഞ് കഴിഞ്ഞോയെന്നും വിജയ് ചോദിച്ചു. പാർട്ടി പ്രഖ്യാപനത്തിന് ശേഷമുളള വിജയ്‌യുടെ ആദ്യ വലിയ പൊതു റാലിയാണ് സംഘടിപ്പിച്ചത്. കസ്റ്റഡി മരണത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നാണ് ടിവികെയുടെ ആവശ്യം.

അജിത് കുമാറിന്റെ കസ്റ്റഡി മരണത്തിൽ അന്വേഷണം സിബിഐ ഏറ്റെടുത്തു. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തിൽ സംസ്ഥാനത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ഉയർന്നിരുന്നു. കസ്റ്റഡിയിൽ ക്രൂരമായ പീഡനത്തിന് അജിത് കുമാർ ഇരയായെന്ന് സ്ഥിരീകരിച്ചിരുന്നു. നികിത എന്ന സ്ത്രീ നൽകിയ ആഭരണ മോഷണ പരാതിയെ തുടർന്നാണ് അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തത്. പിന്നീട് കസ്റ്റഡിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചെന്ന വിവരമാണ് പുറത്ത് വന്നത്. അജിതിന്റെ ശരീരത്തിൽ നാലപതോളം പരുക്കുകളുണ്ടായിരുന്നു എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. ഇത് പൊലീസ് ചോദ്യം ചെയ്യലിനിടെയുണ്ടായ ക്രൂരമായ പീഡനമാണെന്ന് ശരിവയ്ക്കുന്നതാണ്.

സെഷൻസ് ജഡ്ജ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ അജിത് കുമാർ ക്രൂരമായ പീഡനത്തിന് ഇരയായെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് സ്ഥിരീകരിച്ചിരുന്നു. കോടതിയാണ് സിബിഐയോട് അന്വേഷണ സംഘത്തെ നിയോഗിച്ച് ആഗസ്റ്റ് 20നുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശിച്ചത്. സംഭവുമായി ബന്ധപ്പെട്ട് നിരവധി പൊലീസുകാരെ അറസ്റ്റ് ചെയ്തിരിരുന്നു.

Leave a Reply