‘സ്വർണ്ണപ്പാളി കൊണ്ടുപോയത് എന്റെ കാലത്തല്ല, പോറ്റിയെ അറിയില്ല’: മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസു

  ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പൂശലുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസു പ്രതികരണവുമായി രംഗത്തെത്തി. ദ്വാരപാലക ശില്പങ്ങൾ ഇളക്കി കൊണ്ടുപോകുന്നതും തിരികെ പുനഃസ്ഥാപിക്കുന്നതും താൻ ദേവസ്വം പ്രസിഡന്റ് ആയിരുന്ന കാലത്തല്ല…

 

ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പൂശലുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസു പ്രതികരണവുമായി രംഗത്തെത്തി. ദ്വാരപാലക ശില്പങ്ങൾ ഇളക്കി കൊണ്ടുപോകുന്നതും തിരികെ പുനഃസ്ഥാപിക്കുന്നതും താൻ ദേവസ്വം പ്രസിഡന്റ് ആയിരുന്ന കാലത്തല്ല നടന്നതെന്ന് എൻ വാസു വ്യക്തമാക്കി.

വിവാദത്തിലുൾപ്പെട്ട ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കണ്ടിട്ടുണ്ട്. എന്നാൽ, തന്നെ ഒരു കാര്യത്തിനും അദ്ദേഹം സമീപിച്ചിട്ടില്ല എന്നും വാസു പറഞ്ഞു. ഉണ്ണിക്കൃഷ്ണൻ പോറ്റിയെക്കുറിച്ച് സംശയം ഉണ്ടാകുന്നത് ഇപ്പോൾ മാത്രമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാദത്തിലുൾപ്പെട്ട ഉണ്ണിക്കൃഷ്ണൻ പോറ്റിയെ തനിക്ക് സ്‌പോൺസർ എന്ന നിലയിൽ അറിയാമെങ്കിലും വ്യക്തിപരമായി അറിയില്ല എന്ന് എൻ വാസു വ്യക്തമാക്കി. ശബരിമലയിലെ സ്വർണ്ണം സംബന്ധിച്ചാണ് മെയിൽ ലഭിച്ചതെങ്കിലും അതിൽ വ്യക്തത ഉണ്ടായിരുന്നില്ല. മെയിലിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി ചോദിച്ചത് അനുമതിയല്ല, ഉപദേശമാണ് എന്നും അദ്ദേഹം പറഞ്ഞു. ഈ അപേക്ഷ ലഭിച്ചത് ആറ് വർഷങ്ങൾക്ക് മുൻപാണ്.

മെയിലിന് മറുപടി നൽകിയത് നടപടിക്രമങ്ങളുടെ ഭാഗമാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഉദ്ദേശത്തെക്കുറിച്ച് പറയേണ്ട ഉദ്യോഗസ്ഥർക്കാണ് താൻ മറുപടി എഴുതിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോറ്റിയുമായി തനിക്ക് വ്യക്തിപരമായ ഒരു ബന്ധവും ഉണ്ടായിട്ടില്ല. കൂടാതെ, ഹൈക്കോടതിയിൽ തന്നെക്കുറിച്ച് ഒരു പരാമർശവും നടത്തിയിട്ടില്ലെന്നും എൻ വാസു ചൂണ്ടിക്കാട്ടി.

Leave a Reply