സ്വർണപാളി വിവാദം; മുരാരി ബാബുവിന് സസ്പെൻഷൻ

  ശബരിമല സ്വർണമോഷണത്തിൽ നടപടി. മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ സസ്‌പെൻഡ് ചെയ്തു. ദേവസ്വം ബോർഡ് യോഗത്തിലാണ് നടപടി എടുത്തത്. 2019 ൽ സ്വർണ്ണ പാളി ചെമ്പ് പാളി എന്ന് റിപ്പോർട്ട് എഴുതിയത്…

 

ശബരിമല സ്വർണമോഷണത്തിൽ നടപടി. മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ സസ്‌പെൻഡ് ചെയ്തു. ദേവസ്വം ബോർഡ് യോഗത്തിലാണ് നടപടി എടുത്തത്.

2019 ൽ സ്വർണ്ണ പാളി ചെമ്പ് പാളി എന്ന് റിപ്പോർട്ട് എഴുതിയത് അന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു ആണ്. 2025 ൽ സ്വർണ്ണ പാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിടണമെന്ന് മുരാരി ബാബു ഫയലിൽ നിർദേശിച്ചിരുന്നു.

ഉദ്യോ​ഗസ്ഥ വീഴ്ചയുണ്ടായെന്ന് ദേവസ്വം വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു, തിരുവാഭരണ കമ്മീഷണർ കെ എസ് ബൈജു ,എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് എന്നിവർക്കെതിരെയായിരുന്നു വിജിലൻസ് റിപ്പോർട്ട്.

Leave a Reply