തിരുവനന്തപുരം: ഒരുമുന്നണി പോകേണ്ട വഴി ഇതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പറയേണ്ടതെല്ലാം ഇന്നലെ പറഞ്ഞു. മുന്നണിയിൽ തുടരുന്ന കാര്യം കമ്മിറ്റി തീരുമാനിക്കും. അത് കഴിഞ്ഞ് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.കൂടിയാലോചന പോലും നടത്താതെ എന്ത് മുന്നണി സംവിധാനം എന്നതാണ് സിപിഐയുടെ ചോദ്യം. പിഎം ശ്രീ പദ്ധതി.
എതിർപ്പ് അറിയിച്ച് സിപിഐ അധ്യാപക സംഘടനയായ എകെഎസ്ടിയു രംഗത്തെത്തി.വിദ്യാഭ്യാസ മേഖലയെ ഒറ്റുക്കൊടുത്തു എന്ന് എകെഎസ്ടിയു പറഞ്ഞു. NEP കേരളത്തിൽ നടപ്പാക്കാൻ സർക്കാർ നീക്കം കരിദിനമായി ഇന്ന് ആചരിക്കുമെന്നും.
കടുത്ത നിലപാടിലേക്ക് സിപിഐ കടക്കുമെന്നാണ് സൂചന. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ ആലോചനയുള്ളതായാണ് വിവരം. പുറത്തുനിന്ന് പിന്തുണ നൽകിയാൽ മതിയെന്ന നിലപാടിലാണ് നേതാക്കൾ . സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. ഇന്ന് നടക്കുന്ന സിപിഐ സെക്രട്ടറിയേറ്റ് യോഗം നിർണായകമാകും.
സെക്രട്ടറിയേറ്റ് യോഗത്തിന് മുമ്പ് എം വി ഗോവിന്ദൻ ബിനോയ് വിശ്വവുമായി ആശയവിനിമയെ നടത്തും. സിപിഐ സംസ്ഥാന കൗൺസിൽ തീരുമാനത്തിന് വിരുദ്ധമായി മറ്റൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നാണ് ബിനോയ് വിശ്വം വ്യക്തമാക്കിയത് . എന്നാൽ ഈ നിലപാടുകളെ പാടെ അവഗണിച്ചാണ് പിഎം ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പ് ഒപ്പുവച്ചത്.



