സർവ്വകലാശാല വിഷയത്തിൽ ഒത്തുതീർപ്പിന് സർക്കാർ പരമാവധി ശ്രമിച്ചു: മന്ത്രി ആർ ബിന്ദു

  സർവ്വകലാശാല വിഷയത്തിൽ ഒത്തുതീർപ്പിന് സർക്കാർ പരമാവധി ശ്രമിച്ചു മന്ത്രി ആർ ബിന്ദു.സർവകലാശാലയുടെ നല്ലതിന് വേണ്ടിയാണ് എല്ലാം ചെയ്തത്. വിവാദങ്ങളല്ല സംവാദങ്ങളാണ് വേണ്ടത് എന്ന് മന്ത്രി പറഞ്ഞു. ഒരു വിട്ടുവീഴ്ചയ്ക്കും ഗവർണർ തയാറായില്ല.രാഷ്ട്രീയ അജണ്ട…

 

സർവ്വകലാശാല വിഷയത്തിൽ ഒത്തുതീർപ്പിന് സർക്കാർ പരമാവധി ശ്രമിച്ചു മന്ത്രി ആർ ബിന്ദു.സർവകലാശാലയുടെ നല്ലതിന് വേണ്ടിയാണ് എല്ലാം ചെയ്തത്. വിവാദങ്ങളല്ല സംവാദങ്ങളാണ് വേണ്ടത് എന്ന് മന്ത്രി പറഞ്ഞു. ഒരു വിട്ടുവീഴ്ചയ്ക്കും ഗവർണർ തയാറായില്ല.രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണ് ഗവർണർ ശ്രമിച്ചത്.

മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ അറിയില്ല.രജിസ്ട്രാർക്കെതിരെ കേരള വി സിയുടേത് പ്രതികാര നടപടിയാണ്.അധമമായ നടപടിയാണ് ഉണ്ടായത്.രജിസ്ട്രാർ എന്ന രീതിയിൽ മികച്ച രീതിയിലാണ് അദ്ദേഹം പ്രവർത്തിച്ചത്. ചാൻസലറുടെ ഭാഗത്ത് നിന്ന് ഏകപക്ഷീയമായ തീരുമാനങ്ങളായിരുന്നു മുൻപ് ഉണ്ടായതെന്നും ആർ ബിന്ദു പറഞ്ഞു.

Leave a Reply