മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി വേതനം പുതുക്കാൻ ശുപാർശ

കേരളത്തിലെ മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളികളുടെ ന്യായവേതനം പുതുക്കിനിശ്ചയിക്കുന്നതിന് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. നിലവിൽ ഡ്രൈവറുടെ അടിസ്ഥാനവേതനം 15,600 ആയിരുന്നത് 27,100 ആയി ഉയരും. കണ്ടക്ടർക്ക് പ്രതിമാസം 15,100 രൂപ എന്ന അടിസ്ഥാന വേതനം 26,600…

കേരളത്തിലെ മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളികളുടെ ന്യായവേതനം പുതുക്കിനിശ്ചയിക്കുന്നതിന് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. നിലവിൽ ഡ്രൈവറുടെ അടിസ്ഥാനവേതനം 15,600 ആയിരുന്നത് 27,100 ആയി ഉയരും.
കണ്ടക്ടർക്ക് പ്രതിമാസം 15,100 രൂപ എന്ന അടിസ്ഥാന വേതനം 26,600 ആയി വർധിക്കും.ക്ലീനറുടേത് 14,600-ൽനിന്ന് 26,100 ആയി ഉയരും.

ആറുമാസത്തിലൊരിക്കൽ ആനുപാതികമായ ഡിഎ വർധനയുണ്ട്. വാഷിങ് അലവൻസ് പ്രതിമാസം 60-ൽനിന്ന് 250 ആയി ഉയരും. സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടാണ് തൊഴിൽമന്ത്രി വി. ശിവൻകുട്ടിക്ക് കൈമാറിയത്. പത്തുവർഷംമുൻപാണ് വേതനം പുതുക്കിയത്. റിപ്പോർട്ട് സർക്കാർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply