കേരളത്തെയും ഉൾപ്പെടുത്തി ധാതു ഇടനാഴി ; 3 കർത്തവ്യങ്ങളിലൂന്നി കേന്ദ്ര ബജറ്റ്

ന്യൂഡൽഹി: കേരളത്തെയും ഉൾപ്പെടുത്തി കേന്ദ്ര ബജറ്റിൽ ധാതു ഇടനാഴി പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. അപൂർവ ധാതു ഖനനം വർധിപ്പിക്കുകയാണ് ലക്ഷ്യം. കർത്തവ്യപഥത്തിലേക്ക് ധനമന്ത്രാലത്തിന്റെ ഓഫിസ് മാറിയശേഷമുള്ള പ്രഥമ ബജറ്റിൽ കേന്ദ്ര സർക്കാരിന്റെ കർത്തവ്യങ്ങൾ…

ന്യൂഡൽഹി: കേരളത്തെയും ഉൾപ്പെടുത്തി കേന്ദ്ര ബജറ്റിൽ ധാതു ഇടനാഴി പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. അപൂർവ ധാതു ഖനനം വർധിപ്പിക്കുകയാണ് ലക്ഷ്യം. കർത്തവ്യപഥത്തിലേക്ക് ധനമന്ത്രാലത്തിന്റെ ഓഫിസ് മാറിയശേഷമുള്ള പ്രഥമ ബജറ്റിൽ കേന്ദ്ര സർക്കാരിന്റെ കർത്തവ്യങ്ങൾ എടുത്തുപറഞ്ഞാണ് ബജറ്റ് അവതരണം. 3 കർത്തവ്യങ്ങൾ ഇങ്ങനെ.

* സാമ്പത്തിക വളർച്ച ഉറപ്പാക്കൽ
* ജനങ്ങളുടെ അഭിലാഷം യാഥാർഥ്യമാക്കൽ
* എല്ലാവരുടെയും വികസനം

ബജറ്റ് പ്രഖ്യാപനങ്ങൾ

* 7 അതിവേഗ റെയിൽ ഇടനാഴികൾ, ബന്ധിപ്പിക്കുക മെട്രോ നഗരങ്ങളെ
* കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്,ഒഡിഷ എന്നീ സംസ്ഥാനങ്ങളെ ചേർത്ത് റെയർ എർത്ത് കോറിഡോർ പദ്ധതി
* ബയോ ഫാർമയ്ക്ക് 10000 കോടി രൂപ
* അധിക വളർച്ചാ സാധ്യതയുള്ള കമ്പനികൾക്ക് പിന്തുണ നൽകാൻ 10,000 കോടിയുടെ SME ഫണ്ട്
* എയിംസ് മാതൃകയിൽ ആയുർവേദ രംഗത്ത് 3 മൂന്ന് ഐഐഎകൾ
* 5 വർഷത്തിനുള്ളിൽ 20 പുതിയ ദേശീയ ജലപാതകൾ
* ചെറുകിട സ്ഥാപനങ്ങളെ പിൻതുണയ്ക്കുന്നതിനുള്ള സ്വയംപര്യാപ്തതാ ഇന്ത്യ ഫണ്ടിന് 2,000 കോടി
* 200 പഴയ വ്യവസായ ശാലകൾ പുനരുജ്ജീവിപ്പിക്കാൻ പ്രത്യേക പദ്ധതി
* വാഹനാപകട നഷ്ടപരിഹാര തുകയ്ക്ക് നികുതിയില്ല
* സംസ്ഥാനങ്ങൾക്ക് 1.4 ലക്ഷം കോടി രൂപ ഫിനാൻസ് കമ്മീഷൻ ഗ്രാന്റ്‌

Leave a Reply