ഇടുക്കിയിൽ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി. ഇന്നലെ ഉച്ചമുതൽ ആണ് വിദ്യാർത്ഥികളെ കാണാതായത്. രാജകുമാരി സ്വദേശികളായ മൂന്നു വിദ്യാര്‍ത്ഥികളാണ് കാണാതായിരിക്കുന്നത്.കുട്ടികൾ മൂന്നുപേരും കത്തെഴുതി വെച്ചിട്ടാണ് വീട്ടിൽ നിന്നും പുറപ്പെട്ടിരിക്കുന്നത്, എന്നാൽ കുട്ടികൾ തമിഴ്‌നാട്ടിൽ എത്തിയതായാണ് വിവരംലഭിക്കുന്നത് . തമിഴ്നാട് ബോഡി നായ്ക്കന്നൂരിൽ കുട്ടികൾ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇനിയും ഈ ദൃശ്യങ്ങൾ കേന്ദീകരിച്ചാണ് പോലീസ് അന്വേഷണം ആരംഭിക്കുന്നത്. ബോഡി നായ്ക്കന്നൂരിൽ നിന്ന് ട്രെയിൻ മാര്‍ഗം ആണ് കുട്ടികള്‍ ചെന്നൈയിലേക്ക് പോയിരുന്നത് ,പൊലീസും ബന്ധുക്കളും, തമിഴ് നാട്ടിൽ നിന്നും കുട്ടികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.



