ഗവർണ്ണർ പങ്കെടുക്കുന്ന പരുപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്. തിരുവനന്തപുരം മംഗലപുരം ബിഷപ് പെരേര സ്കൂളാണ് ഇങ്ങനൊരു സർക്കുലർ ഇറക്കിയത്. ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക് മുന്നോടിയാണ് സർക്കുലർ കറുപ്പ് വസ്ത്രത്തിന് വിലക്കേർപ്പെടുത്തിയുള്ള സർക്കുലർ ഇറക്കിയത്. സ്കൂൾ അധികൃതരാണ് ഈ സർക്കുലറിന് പിന്നിൽ. രക്ഷിതാക്കൾ കറുത്ത വസ്ത്രം ധരിക്കരുതെന്നാണ് സർക്കുലർ. രണ്ടു ദിവസം കഴിഞ്ഞുള്ള സ്കൂൾ വാർഷിക ആഘോഷ പരിപാടിക്കാണ് ഗവർണർ സ്കൂളിലേക്ക് എത്തുന്നത്.
രക്ഷിതാക്കൾ ഈ ദിവസം കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന് സർക്കുലറിൽ പറയുന്നു. എന്നൽ ഇതിനോടകം ഈ സർക്കുലർ വിവാദമായിട്ടുണ്ട്. മറ്റന്നാളാണ് സ്കൂളിൻ്റെ 46-ാമത് വാർഷികാഘോഷം നടക്കുന്നത്. ഈ പരുപാടി ഉത്ഘാടനം ചെയ്യുന്നത് ഗവർണർ ആണ്. വൈകുന്നേരമാണ് പരിപാടി നടക്കുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട തീരുമാനങ്ങളെ കുറിച്ച് പ്രിൻസിപ്പാൾ സർക്കുലർ ഇറക്കിയിട്ടുണ്ട്. ഇതിൽ രക്ഷിതാക്കൾക്ക് പരിപാടിയിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ട്. എന്നാൽ പരിപാടിയിലേക്ക് വരുന്നവർ കറുപ്പ് വസ്ത്രം ധരിക്കരുത് എന്നാണ് പറയുന്നത്.



