മുൻ അമേരിക്കൻ പ്രസിഡൻ്റും ,നൊബേൽ പുരസ്കാരജേതാവുമായ ജിമ്മി കാർട്ടർ (100 )അന്തരിച്ചു. അദ്ദേഹം അമേരിക്കയുടെ 39ാമത്തെ പ്രസിഡൻ്റായിരുന്നു, 1977 മുതൽ 1981വരെയായിരുന്നു അമേരിക്കൻ പ്രസിഡൻ്റ് പദവിയിൽ കാർട്ടർ ഉണ്ടായിരുന്നത്. കാൻസർ ബാധിതനായിരുന്ന അദ്ദേഹം രോഗത്തെ അതിജീവിച്ച ശേഷം ഇപ്പോൾ നടന്ന യുഎസ് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യാനെത്തിയിരുന്നു. ജോർജിയയിലെ വീട്ടിലായിരുന്നു കാർട്ടർ താമസിച്ചിരുന്നത്, അദ്ദേഹത്തിന്റെ ഭാര്യ റോസലിൻ കഴിഞ്ഞ നവംബറിലാണ് അന്തരിച്ചത്. മനുഷ്യാവകാശങ്ങളുടെയും ആഗോള സമാധാനത്തിൻ്റെയും ചാമ്പ്യൻ എന്നായിരുന്നു അദ്ദേഹത്തെ അറിയപ്പെട്ടിരുന്നത്.
മരണസമയത്ത് അദ്ദേഹത്തിന്റെ കുടുംബം കൂടെ തന്നെയുണ്ടായിരുന്നു. അദ്ദേഹത്തിന് ലോകമെമ്പാടും ജനാധിപത്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് 2002 ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചത്. പ്രസിഡൻ്റ് കാലത്തിന് ശേഷവും ക്രൈസിസ് മാനേജ്മെൻ്റ്, തെരഞ്ഞെടുപ്പ് നിരീക്ഷണം, രോഗ നിർമാർജനം എന്നിവയിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു, ഡെമോക്രാറ്റുകാരനായ കാർട്ടർ 1978ൽ ഇന്ത്യ സന്ദർശിച്ചിക്കുകയും ചെയ്യ്തിരുന്നു



