കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മാനേജർക്കെതിരെ കേസെടുക്കാൻ ഉത്തരവ് , ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. മുൻ മാനേജർ ബിജു കരീമിനെതിരെയാണ് കേസെടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പിനിരയായ സ്ത്രീ നല്‍കിയ പരാതിയിലാണ് മുന്‍ ബാങ്ക് മാനേജറെ പ്രതി ചേര്‍ത്ത് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. മൂര്‍ക്കനാട് പൊയ്യാറ പരേതനായ ഗൗതമന്റെ ഭാര്യ ജയ്ഷയാണ് പരാതി നല്‍കിയത്.
എന്നാൽ ഇതിനു മുൻപ് നിരവധി തവണ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടർന്നാണ് ജയ്ഷ കോടതിയെ സമീപിച്ചത്. ജയ്ഷയുടെ ഭര്‍ത്താവ് ഗൗതമന്‍ 2013 ഡിസംബര്‍ ഏഴിന് കരുവന്നൂര്‍ ബാങ്കില്‍ നിന്നും അഞ്ചുലക്ഷം രൂപ വായ്പയെടുത്തിരുന്നു. എന്നാൽ അതിനു ശേഷം അത് അടച്ചു തീര്‍ക്കുകയും, കുറച്ചുപണം സ്ഥിരനിക്ഷേപം ഇടുകയും ചെയ്തു. 2018 ജൂണ്‍ 24 ന് ഗൗതമന്‍ മരിച്ചു. അതിനു ശേഷം 2022 ല്‍ ജയ്ഷയുടെ വീട്ടിലെത്തിയ കരുവന്നൂര്‍ ബാങ്കിലെ ഉദ്യോഗസ്ഥര്‍ ഗൗതമന്റെ പേരില്‍ ബാങ്കില്‍ 35 ലക്ഷത്തിന്റെ വായ്പാകുടിശ്ശിക ഉണ്ടെന്നും ,അത് അടച്ചു തീര്‍ക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് വ്യാജ വായ്പയാണെന്ന് കാണിച്ച് ജയ്ഷ പൊലീസിലും ,ക്രൈംബ്രാഞ്ചിലും ബാങ്കിലും പരാതിപെട്ടെരുന്നു എന്നാൽ യാതൊരു നടപടിയു൦ ഉണ്ടായില്ല. പിന്നാലെയാണ് ജയ്ഷ കോടതിയെ സമീപിച്ചത്.



