പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ഠ മുഖർജിയെ തള്ളി സഹോദരൻ അഭിജിത്ത് ബാനർജി രംഗത്ത്. അച്ഛൻ മരിച്ചത് കൊവിഡ് കാലത്ത് കടുത്ത നിയന്ത്രണങ്ങൾ ഉള്ളപ്പോഴാണെന്ന് അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളും, സുഹൃത്തുക്കളും കൂടി 20 പേരാണ് അച്ഛന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. വിലാപയാത്ര നടത്താമെന്ന് കോൺഗ്രസ് തീരുമാനിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. രാഹുൽ ഗാന്ധിയടക്കം നേതാക്കൾ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നെന്നും അഭിജിത്ത് ബാനർജി പറഞ്ഞു. അതേസമയം പ്രണവ് മുഖർജി മരിച്ച സമയത്ത് കോൺഗ്രസ് അനുശോചന യോഗം ചേരാതിരുന്നതിനെ മകൾ ശർമ്മിഷ്ഠ മുഖർജി രൂക്ഷമായി വിമർശിച്ചിരുന്നു.ഇപ്പോൾ ഇതിനെതിരെയാണ് മകൻ അഭിജിത് ബാനർജി രംഗത്ത് എത്തിയത്.
മുൻ മന്ത്രി മന്മോഹന് സിംഗിന് പ്രവര്‍ത്തക സമിതി ചേര്‍ന്ന് കോണ്‍ഗ്രസ് അനുശോചനം രേഖപ്പെടുത്തിയെങ്കില്‍ ആ പരിഗണന പ്രണബ് മുഖര്‍ജിക്ക് കിട്ടിയിരുന്നില്ല. അങ്ങനെയൊരു കീഴ്വഴക്കമില്ലെന്നാണ് മുതിര്‍ന്ന നേതാവ് അന്ന് പറഞ്ഞത്. എന്നാല്‍ അച്ഛന്റെ ഡയറികുറിപ്പ് വായിച്ചപ്പോള്‍ മുന്‍ രാഷ്ടപതി കെ ആര് നാരായണന് കോണ്‍ഗ്രസ് അനുശോചനം രേഖപ്പെടുത്തിയതായി അറിയാന്‍ കഴിഞ്ഞെന്നും, അനുശോചന കുറിപ്പ് തയ്യാറാക്കിയത് പ്രണബ് മുഖര്‍ജിയായിരുന്നുവെന്നും ശര്‍മ്മിഷ്ഠ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് വലിയ വിവാദമായ സാഹചര്യത്തിലാണ് ഇപ്പോൾ വിശദീകണവുമായി പ്രണബിന്റെ മകന് രംഗത്തുവന്നത്.



